സങ്കീർത്തനങ്ങൾ 113:1
യഹോവയെ സ്തുതിപ്പിന്‍ ; യഹോവയുടെ ദാസന്മാരെ സ്തുതിപ്പിന്‍ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 113:2
യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതല്‍ എന്നെന്നേക്കും തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 113:3
സൂര്യന്‍റെ ഉദയംമുതല്‍ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 113:4
യഹോവ[46] സകലജാതികള്‍ക്കും മീതെയും അവന്‍റെ മഹത്വം ആകാശത്തിന്നു മീതെയും ഉയര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 113:5
ഉന്നതത്തില്‍ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശന്‍ ആരുള്ളു?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 113:6
ആകാശത്തിലും ഭൂമിയിലും ഉള്ളവ അവന്‍ കുനിഞ്ഞുനോക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 113:7
അവന്‍ എളിയവനെ പൊടിയില്‍നിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയില്‍നിന്നു ഉയര്‍ത്തുകയും ചെയ്തു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 113:8
പ്രഭുക്കന്മാരോടുകൂടെ, തന്‍റെ ജനത്തിന്‍റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 113:9
അവന്‍ വീട്ടില്‍ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.(Add Ref)|(Add Notes)