📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 136

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 136 >>

സങ്കീർത്തനങ്ങൾ 136:1
യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:2
ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:3
കര്‍ത്താധികര്‍ത്താവിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:4
ഏകനായി മഹാത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:5
ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:6
ഭൂമിയെ വെള്ളത്തിന്മേല്‍ വിരിച്ചവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:7
വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:8
പകല്‍ വാഴുവാന്‍ സൂര്യനെയും -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:9
രാത്രി വാഴുവാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:10
മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:11
അവരുടെ ഇടയില്‍നിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:12
ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:13
ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:14
അതിന്‍റെ നടുവില്‍കൂടി യിസ്രായേലിനെ കടത്തിയവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:15
ഫറവോനെയും സൈന്യത്തെയും ചെങ്കടലില്‍ തള്ളിയിട്ടവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:16
തന്‍റെ ജനത്തെ മരുഭൂമിയില്‍കൂടി നടത്തിയവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:17
മഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:18
ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:19
അമോര്യരുടെ രാജാവായ സീഹോനെയും -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:20
ബാശാന്‍ രാജാവായ ഓഗിനെയും -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:21
അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:22
തന്‍റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -- അവന്‍റെ ദയ എന്നേക്കുമുള്ളതു .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:23
നമ്മുടെ താഴ്ചയില്‍ നമ്മെ ഓ‍ര്‍ത്തവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:24
നമ്മുടെ വൈരികളുടെ കയ്യില്‍നിന്നു നമ്മെ വിടുവിച്ചവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:25
സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -- അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 136:26
സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്‍റെ ദയ എന്നേക്കുമുള്ളതു.(Add Ref)|(Add Notes)