സങ്കീർത്തനങ്ങൾ 8:1
[സംഗീതപ്രമാണിക്കു ഗത്ത്യരാഗത്തില്‍ ; ദാവീദിന്‍റെ ഒരു സങ്കിര്‍ത്തനം.] ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്‍റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തില്‍ നിന്‍റെ തേജസ്സു വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 8:2
നിന്‍റെ വൈരികള്‍നിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാന്‍ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു ബലം നിയമിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 8:3
നിന്‍റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 8:4
മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന്നു അവന്‍ എന്തു? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന്നു അവന്‍ എന്തുമാത്രം?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 8:5
നീ അവനെ ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 8:6
നിന്‍റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്‍റെ കാല്‍കീഴെയാക്കിയിരിക്കുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 8:7
ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 8:8
ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 8:9
ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്‍റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!(Add Ref)|(Add Notes)