📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 57

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 57 >>

സങ്കീർത്തനങ്ങൾ 57:1
[സംഗീതപ്രമാണിക്കു:നശിപ്പിക്കരുതേ എന്നരാഗത്തില്‍ ദാവീദിന്‍റെ ഒരു സ്വര്‍ണ്ണഗീതം;അവന്‍ ശൗലിന്‍റെ മുന്പില്‍ നിന്നു ഗുഹയിലെക്കു ഓടിപ്പോയ കാലത്തു ചമെച്ചതു.] ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ നിന്നെ ശരണംപ്രാപിക്കുന്നു; അതേ, ഈ ആപത്തുകള്‍ ഒഴിഞ്ഞുപോകുവോളം ഞാന്‍ നിന്‍റെ ചിറകിന്‍ നിഴലില്‍ ശരണം പ്രാപിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 57:2
അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി സകലവും നിര്‍വ്വഹിക്കുന്ന ദൈവത്തെ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 57:3
എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നവര്‍ ധിക്കാരം കാട്ടുമ്പോള്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കൈനീട്ടി എന്നെ രക്ഷിക്കും. സേലാ. ദൈവം തന്‍റെ ദയയും വിശ്വസ്തതയും അയക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 57:4
എന്‍റെ പ്രാണന്‍ സിംഹങ്ങളുടെ ഇടയില്‍ ഇരിക്കുന്നു; അഗ്നിജ്വലിക്കുന്നവരുടെ നടുവില്‍ ഞാന്‍ കിടക്കുന്നു; പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂര്‍ച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയില്‍ തന്നെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 57:5
ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്‍റെ മഹത്വം സര്‍വ്വഭൂമിയിലും പരക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 57:6
അവര്‍ എന്‍റെ കാലടികള്‍ക്കു ഒരു വലവിരിച്ചു, എന്‍റെ മനസ്സു ഇടിഞ്ഞിരിക്കുന്നു; അവര്‍ എന്‍റെ മുമ്പില്‍ ഒരു കുഴി കുഴിച്ചു; അതില്‍ അവര്‍ തന്നെ വീണു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 57:7
എന്‍റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്‍റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാന്‍ പാടും; ഞാന്‍ കീര്‍ത്തനം ചെയ്യും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 57:8
എന്‍ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിന്‍ ! ഞാന്‍ അതികാലത്തെ ഉണരും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 57:9
കര്‍ത്താവേ, വംശങ്ങളുടെ ഇടയില്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം ചെയ്യും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 57:10
നിന്‍റെ ദയ ആകാശത്തോളവും നിന്‍റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 57:11
ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്‍റെ മഹത്വം സര്‍വ്വഭൂമിയിലും പരക്കട്ടെ. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍ ; ദാവീദിന്‍റെ ഒരു സ്വര്‍ണ്ണഗീതം.)(Add Ref)|(Add Notes)