📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 103

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 103 >>

സങ്കീർത്തനങ്ങൾ 103:1
[ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്‍റെ സര്‍വ്വാന്തരംഗവുമേ, അവന്‍റെ വിശുദ്ധനാമത്തെ വാഴ്ത്തുക.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:2
എന്‍ മനമേ, യഹോവയെ വാഴ്ത്തുക; അവന്‍റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:3
അവന്‍ നിന്‍റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്‍റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:4
അവന്‍ നിന്‍റെ ജീവനെ നാശത്തില്‍നിന്നു വീണ്ടെടുക്കുന്നു; അവന്‍ ദയയും കരുണയും നിന്നെ അണിയിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:5
നിന്‍റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവന്‍ നിന്‍റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:6
യഹോവ[46] സകലപീഡിതന്മാര്‍ക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:7
അവന്‍ തന്‍റെ വഴികളെ മോശെയെയും തന്‍റെ പ്രവൃത്തികളെ യിസ്രായേല്‍മക്കളെയും അറിയിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:8
യഹോവ[46] കരുണയും കൃപയും നിറഞ്ഞവന്‍ ആകുന്നു; ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:9
അവന്‍ എല്ലായ്പോഴും ഭര്‍ത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:10
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:11
ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതുപോലെ അവന്‍റെ ദയ അവന്‍റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:12
ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവന്‍ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:13
അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്‍റെ ഭക്തന്മാരോടു കരുണ തോന്നുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:14
അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവന്‍ ഓ‍ര്‍ക്കുംന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:15
മനുഷ്യന്‍റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന്‍ പൂക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:16
കാറ്റു അതിന്മേല്‍ അടിക്കുമ്പോള്‍ അതു ഇല്ലാതെപോകുന്നു; അതിന്‍റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:17
യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്‍റെ ഭക്തന്മാര്‍ക്കും അവന്‍റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:18
അവന്‍റെ നിയമത്തെ പ്രാണിക്കുന്നവര്‍ക്കും അവന്‍റെ കല്പനകളെ ഓ‍ര്‍ത്തു ആചരിക്കുന്നവര്‍ക്കും തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:19
യഹോവ[46] തന്‍റെ സിംഹാസനത്തെ സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; അവന്‍റെ രാജത്വം സകലത്തെയും ഭരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:20
അവന്‍റെ വചനത്തിന്‍റെ ശബ്ദം കേട്ടു അവന്‍റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്‍റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:21
അവന്‍റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്‍റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ ;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:22
അവന്‍റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള അവന്‍റെ സകലപ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിന്‍ ; എന്‍ മനമേ, യഹോവയെ വാഴ്ത്തുക.(Add Ref)|(Add Notes)