📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 40

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 40 >>

സങ്കീർത്തനങ്ങൾ 40:1
[സംഗീതപ്രമാണിക്കു: ദാവീദിന്‍റെ ഒരു സങ്കിര്‍ത്തനം] ഞാന്‍ യഹോവെക്കായി കാത്തുകാത്തിരുന്നു; അവന്‍ എങ്കലേക്കു ചാഞ്ഞു എന്‍റെ നിലവിളി കേട്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:2
നാശകരമായ കുഴിയില്‍നിന്നും കുഴഞ്ഞ ചേറ്റില്‍നിന്നും അവന്‍ എന്നെ കയറ്റി; എന്‍റെ കാലുകളെ ഒരു പാറമേല്‍ നിര്‍ത്തി, എന്‍റെ ഗമനത്തെ സ്ഥീരമാക്കി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:3
അവന്‍ എന്‍റെ വായില്‍ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയില്‍ ആശ്രയിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:4
യഹോവയെ തന്‍റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:5
എന്‍റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങള്‍ക്കു വേണ്ടിയുള്ള നിന്‍റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശന്‍ ആരുമില്ല; ഞാന്‍ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാല്‍ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:6
ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:7
അപ്പോള്‍ ഞാന്‍ പറഞ്ഞു; ഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:8
എന്‍റെ ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ പ്രിയപ്പെടുന്നു; നിന്‍റെ ന്യായപ്രമാണം എന്‍റെ ഉള്ളില്‍ ഇരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:9
ഞാന്‍ മഹാസഭയില്‍ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാന്‍ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:10
ഞാന്‍ നിന്‍റെ നീതിയെ എന്‍റെ ഹൃദയത്തില്‍ മറച്ചുവെച്ചില്ല; നിന്‍റെ വിശ്വസ്തതയും രക്ഷയും ഞാന്‍ പ്രസ്താവിച്ചു; നിന്‍റെ ദയയും സത്യവും ഞാന്‍ മഹാസഭെക്കു മറെച്ചതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:11
യഹോവേ, നിന്‍റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്‍റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:12
സംഖ്യയില്ലാത്ത അനര്‍ത്ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാന്‍ കഴിയാതവണ്ണം എന്‍റെ അകൃത്യങ്ങള്‍ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്‍റെ തലയിലെ രോമങ്ങളിലും അധികം; ഞാന്‍ ധൈര്യഹീനനായിത്തീര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:13
യഹോവേ, എന്നെ വിടുവിപ്പാന്‍ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:14
എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്‍റെ അനര്‍ത്ഥത്തില്‍ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞു അപമാനം ഏല്‍ക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:15
നന്നായി, നന്നായി എന്നു എന്നോടു പറയുന്നവര്‍ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:16
നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നില്‍ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്‍റെ രക്ഷയെ ഇച്ഛിക്കുന്നവര്‍ യഹോവ[46] മഹത്വമുള്ളവന്‍ എന്നു എപ്പോഴും പറയട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 40:17
ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കര്‍ത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്‍റെ ദൈവമേ, താമസിക്കരുതേ.(Add Ref)|(Add Notes)