സങ്കീർത്തനങ്ങൾ 119:1
യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പില്‍ നിഷ്കളങ്കരായവര്‍ ഭാഗ്യവാന്മാര്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:2
അവന്‍റെ സാക്‍ഷ്യങ്ങളെ പ്രമാണിച്ചു പൂര്‍ണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:3
അവര്‍ നീതികേടു പ്രവര്‍ത്തിക്കാതെ അവന്‍റെ വഴികളില്‍തന്നേ നടക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:4
നിന്‍റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:5
നിന്‍റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്‍റെ നടപ്പു സ്ഥിരമായെങ്കില്‍ കൊള്ളായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:6
നിന്‍റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാന്‍ ലജ്ജിച്ചുപോകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:7
നിന്‍റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഞാന്‍ പരമാര്‍ത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:8
ഞാന്‍ നിന്‍റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ബേത്ത്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:9
ബാലന്‍ തന്‍റെ നടപ്പിനെ നിര്‍മ്മലമാക്കുന്നതു എങ്ങനെ? നിന്‍റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാല്‍ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:10
ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്‍റെ കല്പനകള്‍ വിട്ടുനടപ്പാന്‍ എനിക്കു ഇടവരരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:11
ഞാന്‍ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്‍റെ വചനത്തെ ഹൃദയത്തില്‍ സംഗ്രഹിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:12
യഹോവേ, നീ വാഴ്ത്തപ്പെട്ടവന്‍ ; നിന്‍റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:13
ഞാന്‍ എന്‍റെ അധരങ്ങള്‍കൊണ്ടു നിന്‍റെ വായുടെ വിധികളെ ഒക്കെയും വര്‍ണ്ണിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:14
ഞാന്‍ സര്‍വ്വസമ്പത്തിലും എന്നപോലെ നിന്‍റെ സാക്‍ഷ്യങ്ങളുടെ വഴിയില്‍ ആനന്ദിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:15
ഞാന്‍ നിന്‍റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്‍റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:16
ഞാന്‍ നിന്‍റെ ചട്ടങ്ങളില്‍ രസിക്കും; നിന്‍റെ വചനത്തെ മറക്കയുമില്ല. ഗീമെല്‍.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:17
ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; എന്നാല്‍ ഞാന്‍ നിന്‍റെ വചനം പ്രാമണിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:18
നിന്‍റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്‍റെ കണ്ണുകളെ തുറക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:19
ഞാന്‍ ഭൂമിയില്‍ പരദേശിയാകുന്നു; നിന്‍റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:20
നിന്‍റെ വിധികള്‍ക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്‍റെ മനസ്സു തകര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:21
നിന്‍റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭര്‍ത്സിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:22
നിന്ദയും അപമാനവും എന്നോടു അകറ്റേണമേ; ഞാന്‍ നിന്‍റെ സാക്‍ഷ്യങ്ങളെ പ്രമാണിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:23
പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയന്‍ നിന്‍റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:24
നിന്‍റെ സാക്‍ഷ്യങ്ങള്‍ എന്‍റെ പ്രമോദവും എന്‍റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:25
എന്‍റെ പ്രാണന്‍ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:26
എന്‍റെ വഴികളെ ഞാന്‍ വിവരിച്ചപ്പോള്‍ നീ എനിക്കു ഉത്തരമരുളി; നിന്‍റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:27
നിന്‍റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാല്‍ ഞാന്‍ നിന്‍റെ അത്ഭുതങ്ങളെ ധ്യാനിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:28
എന്‍റെ പ്രാണന്‍ വിഷാദംകൊണ്ടു ഉരുകുന്നു; നിന്‍റെ വചനപ്രകാരം എന്നെ നിവിര്‍ത്തേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:29
ഭോഷ്കിന്‍റെ വഴി എന്നോടു അകറ്റേണമേ; നിന്‍റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:30
വിശ്വസ്തതയുടെ മാര്‍ഗ്ഗം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു; നിന്‍റെ വിധികളെ എന്‍റെ മുമ്പില്‍ വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:31
ഞാന്‍ നിന്‍റെ സാക്‍ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:32
നീ എന്‍റെ ഹൃദയത്തെ വിശാലമാക്കുമ്പോള്‍ ഞാന്‍ നിന്‍റെ കല്പനകളുടെ വഴിയില്‍ ഓടും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:33
യഹോവേ, നിന്‍റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാന്‍ അതിനെ അവസാനത്തോളം പ്രമാണിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:34
ഞാന്‍ നിന്‍റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂര്‍ണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:35
നിന്‍റെ കല്പനകളുടെ പാതയില്‍ എന്നെ നടത്തേണമേ; ഞാന്‍ അതില്‍ ഇഷ്ടപ്പെടുന്നുവല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:36
ദുരാദായത്തിലേക്കല്ല, നിന്‍റെ സാക്‍ഷ്യങ്ങളിലേക്കു തന്നേ. എന്‍റെ ഹൃദയം ചായുമാറാക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:37
വ്യാജത്തെ നോക്കാതവണ്ണം എന്‍റെ കണ്ണുകളെ തിരിച്ചു നിന്‍റെ വഴികളില്‍ എന്നെ ജീവിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:38
നിന്നോടുള്ള ഭക്തിയെ വര്‍ദ്ധിപ്പിക്കുന്നതായ നിന്‍റെ വചനത്തെ അടിയന്നു നിവര്‍ത്തിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:39
ഞാന്‍ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്‍റെ വിധികള്‍ നല്ലവയല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:40
ഇതാ, ഞാന്‍ നിന്‍റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്‍റെ നീതിയാല്‍ എന്നെ ജീവിപ്പിക്കേണമേ.വൌ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:41
യഹോവേ, നിന്‍റെ വചനപ്രകാരം നിന്‍റെ ദയയും നിന്‍റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:42
ഞാന്‍ നിന്‍റെ വചനത്തില്‍ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാന്‍ ഞാന്‍ പ്രാപ്തനാകും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:43
ഞാന്‍ നിന്‍റെ വിധികള്‍ക്കായി കാത്തിരിക്കയാല്‍ സത്യത്തിന്‍റെ വചനം എന്‍റെ വായില്‍ നിന്നു നീക്കിക്കളയരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:44
അങ്ങനെ ഞാന്‍ നിന്‍റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:45
നിന്‍റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാന്‍ വിശാലതയില്‍ നടക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:46
ഞാന്‍ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്‍റെ സാക്‍ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:47
ഞാന്‍ നിന്‍റെ കല്പനകളില്‍ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:48
എനിക്കു പ്രിയമായിരിക്കുന്ന നിന്‍റെ കല്പനകളിലേക്കു ഞാന്‍ കൈകളെ ഉയര്‍ത്തുന്നു; നിന്‍റെ ചട്ടങ്ങളെ ഞാന്‍ ധ്യാനിക്കുന്നു.സയിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:49
നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഓര്‍ക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:50
നിന്‍റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്‍റെ കഷ്ടതയില്‍ എനിക്കു ആശ്വാസമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:51
അഹങ്കാരികള്‍ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്‍റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:52
യഹോവേ, പണ്ടേയുള്ള നിന്‍റെ വിധികളെ ഓര്‍ത്തു ഞാന്‍ എന്നെതന്നെ ആശ്വസിപ്പിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:53
നിന്‍റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാര്‍ നിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:54
ഞാന്‍ പരദേശിയായി പാര്‍ക്കുന്ന വീട്ടില്‍ നിന്‍റെ ചട്ടങ്ങള്‍ എന്‍റെ കീര്‍ത്തനം ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:55
യഹോവേ, രാത്രിയില്‍ ഞാന്‍ തിരുനാമം ഓര്‍ക്കുന്നു; നിന്‍റെ ന്യായപ്രമാണം ഞാന്‍ ആചരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:56
ഞാന്‍ നിന്‍റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു .ഹേത്ത്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:57
യഹോവേ, നീ എന്‍റെ ഓഹരിയാകുന്നു; ഞാന്‍ നിന്‍റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:58
പൂര്‍ണ്ണഹൃദയത്തോടേ ഞാന്‍ നിന്‍റെ കൃപെക്കായി യാചിക്കുന്നു; നിന്‍റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:59
ഞാന്‍ എന്‍റെ വഴികളെ വിചാരിച്ചു, എന്‍റെ കാലുകളെ നിന്‍റെ സാക്‍ഷ്യങ്ങളിലേക്കു തിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:60
നിന്‍റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാന്‍ താമസിയാതെ ബദ്ധപ്പെടുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:61
ദുഷ്ടന്മാരുടെ പാശങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; ഞാന്‍ നിന്‍റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:62
നിന്‍റെ നീതിയുള്ള ന്യായവിധികള്‍ ഹേതുവായി നിനക്കു സ്തോത്രം ചെയ്‍വാന്‍ ഞാന്‍ അര്‍ദ്ധരാത്രിയില്‍ എഴുന്നേലക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:63
നിന്നെ ഭയപ്പെടുകയും നിന്‍റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവര്‍ക്കും ഞാന്‍ കൂട്ടാളിയാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:64
യഹോവേ, ഭൂമി നിന്‍റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്‍റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ .തേത്ത്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:65
യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:66
നിന്‍റെ കല്പനകളെ ഞാന്‍ വിശ്വസിച്ചിരിക്കയാല്‍ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:67
കഷ്ടതയില്‍ ആകുന്നതിന്നു മുമ്പെ ഞാന്‍ തെറ്റിപ്പോയി; ഇപ്പോഴോ ഞാന്‍ നിന്‍റെ വചനത്തെ പ്രമാണിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:68
നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്‍റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:69
അഹങ്കാരികള്‍ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂര്‍ണ്ണഹൃദയത്തോടെ നിന്‍റെ പ്രമാണങ്ങളെ അനുസരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:70
അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു. ഞാനോ നിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:71
നിന്‍റെ ചട്ടങ്ങള്‍ പഠിപ്പാന്‍ തക്കവണ്ണം ഞാന്‍ കഷ്ടതയില്‍ ആയിരുന്നതു എനിക്കു ഗുണമായി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:72
ആയിരം ആയിരം പൊന്‍ വെള്ളി നാണ്യത്തെക്കാള്‍ നിന്‍റെ വായില്‍നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം .യോദ്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:73
തൃക്കൈകള്‍ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്‍റെ കല്പനകളെ പഠിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:74
തിരുവചനത്തില്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കയാല്‍ നിന്‍റെ ഭക്തന്മാര്‍ എന്നെ കണ്ടു സന്തോഷിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:75
യഹോവേ, നിന്‍റെ വിധികള്‍ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:76
അടിയനോടുള്ള നിന്‍റെ വാഗ്ദാനപ്രകാരം നിന്‍റെ ദയ എന്‍റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:77
ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു നിന്‍റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്‍റെ ന്യായപ്രമാണത്തില്‍ ഞാന്‍ രസിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:78
അഹങ്കാരികള്‍ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാല്‍ ലജ്ജിച്ചുപോകട്ടെ; ഞാനോ നിന്‍റെ കല്പനകളെ ധ്യാനിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:79
നിന്‍റെ ഭക്തന്മാരും നിന്‍റെ സാക്‍ഷ്യങ്ങളെ അറിയുന്നവരും എന്‍റെ അടുക്കല്‍ വരട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:80
ഞാന്‍ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു എന്‍റെ ഹൃദയം നിന്‍റെ ചട്ടങ്ങളില്‍ നിഷ്കളങ്കമായിരിക്കട്ടെ .കഫ്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:81
ഞാന്‍ നിന്‍റെ രക്ഷയെ കാത്തു മൂര്‍ച്ഛിക്കുന്നു; നിന്‍റെ വാഗ്ദാനം ഞാന്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:82
എപ്പോള്‍ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്‍റെ കണ്ണു നിന്‍റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:83
പുകയത്തു വെച്ച തുരുത്തിപോലെ ഞാന്‍ ആകുന്നു. എങ്കിലും നിന്‍റെ ചട്ടങ്ങളെ മറക്കുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:84
അടിയന്‍റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോള്‍ ന്യായവിധി നടത്തും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:85
നിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികള്‍ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:86
നിന്‍റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവര്‍ എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:87
അവര്‍ ഭൂമിയില്‍ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്‍റെ പ്രമാണങ്ങളെ ഞാന്‍ ഉപേക്ഷിച്ചില്ലതാനും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:88
നിന്‍റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാന്‍ നിന്‍റെ വായില്‍നിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും .ലാമെദ്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:89
യഹോവേ, നിന്‍റെ വചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:90
നിന്‍റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:91
അവ ഇന്നുവരെ നിന്‍റെ നിയമപ്രകാരം നിലനില്ക്കുന്നു; സര്‍വ്വസൃഷ്ടികളും നിന്‍റെ ദാസന്മാരല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:92
നിന്‍റെ ന്യായപ്രമാണം എന്‍റെ പ്രമോദം ആയിരുന്നില്ലെങ്കില്‍ ഞാന്‍ എന്‍റെ കഷ്ടതയില്‍ നശിച്ചുപോകുമായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:93
ഞാന്‍ ഒരുനാളും നിന്‍റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:94
ഞാന്‍ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാന്‍ നിന്‍റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:95
ദുഷ്ടന്മാര്‍ എന്നെ നശിപ്പിപ്പാന്‍ പതിയിരിക്കുന്നു; ഞാനോ നിന്‍റെ സാക്‍ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:96
സകലസമ്പൂര്‍ത്തിക്കും ഞാന്‍ അവസാനം കണ്ടിരിക്കുന്നു; നിന്‍റെ കല്പനയോ അത്യന്തം വിസ്തീര്‍ണ്ണമായിരിക്കുന്നു.മേം.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:97
നിന്‍റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്‍റെ ധ്യാനമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:98
നിന്‍റെ കല്പനകള്‍ എന്നെ എന്‍റെ ശത്രുക്കളെക്കാള്‍ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്‍റെ പക്കല്‍ ഉണ്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:99
നിന്‍റെ സാക്‍ഷ്യങ്ങള്‍ എന്‍റെ ധ്യാനമായിരിക്കകൊണ്ടു എന്‍റെ സകലഗുരുക്കന്മാരിലും ഞാന്‍ ബുദ്ധിമാനാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:100
നിന്‍റെ പ്രമാണങ്ങളെ അനുസരിക്കയാല്‍ ഞാന്‍ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:101
നിന്‍റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാന്‍ സകലദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും കാല്‍ വിലക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:102
നീ എന്നെ ഉപദേശിച്ചിരിക്കയാല്‍ ഞാന്‍ നിന്‍റെ വിധികളെ വിട്ടുമാറീട്ടില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:103
തിരുവചനം എന്‍റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്‍റെ വായിക്കു തേനിലും നല്ലതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:104
നിന്‍റെ പ്രമാണങ്ങളാല്‍ ഞാന്‍ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാന്‍ സകലവ്യാജമാര്‍ഗ്ഗവും വെറുക്കുന്നു .നൂന്‍(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:105
നിന്‍റെ വചനം എന്‍റെ കാലിന്നു ദീപവും എന്‍റെ പാതെക്കു പ്രകാശവും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:106
നിന്‍റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാന്‍ സത്യം ചെയ്തു; അതു ഞാന്‍ നിവര്‍ത്തിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:107
ഞാന്‍ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്‍റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:108
യഹോവേ, എന്‍റെ വായുടെ സ്വമേധാദാനങ്ങളില്‍ പ്രസാദിക്കേണമേ; നിന്‍റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:109
ഞാന്‍ പ്രാണത്യാഗം ചെയ്‍വാന്‍ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്‍റെ ന്യായപ്രമാണം ഞാന്‍ മറക്കുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:110
ദുഷ്ടന്മാര്‍ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാന്‍ നിന്‍റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:111
ഞാന്‍ നിന്‍റെ സാക്‍ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:112
നിന്‍റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാന്‍ ഞാന്‍ എന്‍റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.സാമെക്(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:113
ഇരുമനസ്സുള്ളവരെ ഞാന്‍ വെറുക്കുന്നു; എന്നാല്‍ നിന്‍റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:114
നീ എന്‍റെ മറവിടവും എന്‍റെ പരിചയും ആകുന്നു; ഞാന്‍ തിരുവചനത്തില്‍ പ്രത്യാശ വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:115
എന്‍റെ ദൈവത്തിന്‍റെ കല്പനകളെ ഞാന്‍ പ്രമാണിക്കേണ്ടതിന്നു ദുഷ്കര്‍മ്മികളേ, എന്നെ വിട്ടകന്നു പോകുവിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:116
ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു നിന്‍റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്‍റെ പ്രത്യാശയില്‍ ഞാന്‍ ലജ്ജിച്ചുപോകരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:117
ഞാന്‍ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്‍റെ ചട്ടങ്ങളില്‍ ഞാന്‍ നിരന്തരം രസിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:118
നിന്‍റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യര്‍ത്ഥമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:119
ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്‍റെ സാക്‍ഷ്യങ്ങള്‍ എനിക്കു പ്രിയമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:120
നിങ്കലുള്ള ഭയംനിമിത്തം എന്‍റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്‍റെ വിധികള്‍നിമിത്തം ഞാന്‍ ഭയപ്പെടുന്നു .അയിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:121
ഞാന്‍ നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു; എന്‍റെ പീഡകന്മാര്‍ക്കും എന്നെ ഏല്പിച്ചുകൊടുക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:122
അടിയന്‍റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികള്‍ എന്നെ പീഡിപ്പിക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:123
എന്‍റെ കണ്ണു നിന്‍റെ രക്ഷയെയും നിന്‍റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:124
നിന്‍റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവര്‍ത്തിച്ചു നിന്‍റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:125
ഞാന്‍ നിന്‍റെ ദാസന്‍ ആകുന്നു; നിന്‍റെ സാക്‍ഷ്യങ്ങളെ ഗ്രഹിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:126
യഹോവേ, ഇതു നിനക്കു പ്രവര്‍ത്തിപ്പാനുള്ള സമയമാകുന്നു; അവര്‍ നിന്‍റെ ന്യായപ്രമാണം ദുര്‍ബ്ബലമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:127
അതുകൊണ്ടു നിന്‍റെ കല്പനകള്‍ എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:128
ആകയാല്‍ നിന്‍റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാന്‍ സകല വ്യാജമാര്‍ഗ്ഗത്തേയും വെറുക്കുന്നു.പേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:129
നിന്‍റെ സാക്‍ഷ്യങ്ങള്‍ അതിശയകരമാകയാല്‍ എന്‍റെ മനസ്സു അവയെ പ്രമാണിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:130
നിന്‍റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:131
നിന്‍റെ കല്പനകള്‍ക്കായി വാഞ്ഛിക്കയാല്‍ ഞാന്‍ എന്‍റെ വായ് തുറന്നു കിഴെക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:132
തിരുനാമത്തെ സ്നേഹിക്കുന്നവര്‍ക്കും ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:133
എന്‍റെ കാലടികളെ നിന്‍റെ വചനത്തില്‍ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:134
മനുഷ്യന്‍റെ പീഡനത്തില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നാല്‍ ഞാന്‍ നിന്‍റെ പ്രമാണങ്ങളെ അനുസരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:135
അടിയന്‍റെമേല്‍ നിന്‍റെ മുഖം പ്രകാശിപ്പിച്ചു നിന്‍റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:136
അവര്‍ നിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്‍റെ കണ്ണില്‍നിന്നു ജലനദികള്‍ ഒഴുകുന്നു.സാദെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:137
യഹോവേ, നീ നീതിമാനാകുന്നു; നിന്‍റെ വിധികള്‍ നേരുള്ളവ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:138
നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ നിന്‍റെ സാക്‍ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:139
എന്‍റെ വൈരികള്‍ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു എന്‍റെ എരിവു എന്നെ സംഹരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:140
നിന്‍റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:141
ഞാന്‍ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാന്‍ നിന്‍റെ പ്രമാണങ്ങളെ മറക്കുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:142
നിന്‍റെ നീതി ശാശ്വതനീതിയും നിന്‍റെ ന്യായപ്രമാണം സത്യവുമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:143
കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്‍റെ കല്പനകള്‍ എന്‍റെ പ്രമോദമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:144
നിന്‍റെ സാക്‍ഷ്യങ്ങള്‍ എന്നേക്കും നീതിയുള്ളവ; ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ .കോഫ്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:145
ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; യഹോവേ, ഞാന്‍ നിന്‍റെ ചട്ടങ്ങളെ പ്രമാണിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:146
ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാന്‍ നിന്‍റെ സാക്‍ഷ്യങ്ങളെ പ്രമാണിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:147
ഞാന്‍ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാര്‍ത്ഥിക്കുന്നു; നിന്‍റെ വചനത്തില്‍ ഞാന്‍ പ്രത്യാശവെക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:148
തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്‍റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:149
നിന്‍റെ ദയകൂ തക്കവണ്ണം എന്‍റെ അപേക്ഷ കേള്‍ക്കേണമേ; യഹോവേ, നിന്‍റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:150
ദുഷ്ടതയെ പിന്തുടരുന്നവര്‍ സമീപിച്ചിരിക്കുന്നു; നിന്‍റെ ന്യായപ്രമാണത്തോടു അവര്‍ അകന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:151
യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്‍റെ കല്പനകള്‍ ഒക്കെയും സത്യം തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:152
നിന്‍റെ സാക്‍ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാന്‍ പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു .രേശ്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:153
എന്‍റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാന്‍ നിന്‍റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:154
എന്‍റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്‍റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:155
രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവര്‍ നിന്‍റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:156
യഹോവേ, നിന്‍റെ കരുണ വലിയതാകുന്നു; നിന്‍റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:157
എന്നെ ഉപദ്രവിക്കുന്നവരും എന്‍റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാന്‍ നിന്‍റെ സാക്‍ഷ്യങ്ങളെ വിട്ടുമാറുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:158
ഞാന്‍ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവര്‍ നിന്‍റെ വചനം പ്രമാണിക്കുന്നില്ലല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:159
നിന്‍റെ പ്രമാണങ്ങള്‍ എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്‍റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:160
നിന്‍റെ വചനത്തിന്‍റെ സാരം സത്യം തന്നേ; നിന്‍റെ നീതിയുള്ള വിധികള്‍ ഒക്കെയും എന്നേക്കുമുള്ളവ.ശീന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:161
പ്രഭുക്കന്മാര്‍ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്‍റെ വചനംനിമിത്തം എന്‍റെ ഹൃദയം പേടിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:162
വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാന്‍ നിന്‍റെ വചനത്തില്‍ ആനന്ദിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:163
ഞാന്‍ ഭോഷക്കുപകെച്ചു വെറുക്കുന്നു; നിന്‍റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:164
നിന്‍റെ നീതിയുള്ള വിധികള്‍നിമിത്തം ഞാന്‍ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:165
നിന്‍റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവര്‍ക്കും മഹാസമാധാനം ഉണ്ടു; അവര്‍ക്കും വീഴ്ചെക്കു സംഗതി ഏതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:166
യഹോവേ, ഞാന്‍ നിന്‍റെ രക്ഷയില്‍ പ്രത്യാശ വെക്കുന്നു; നിന്‍റെ കല്പനകളെ ഞാന്‍ ആചരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:167
എന്‍റെ മനസ്സു നിന്‍റെ സാക്‍ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:168
ഞാന്‍ നിന്‍റെ പ്രമാണങ്ങളെയും സാക്‍ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്‍റെ വഴികളെല്ലാം നിന്‍റെ മുമ്പാകെ ഇരിക്കുന്നു .തൌ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:169
യഹോവേ, എന്‍റെ നിലവിളി തിരുസന്നിധിയില്‍ വരുമാറാകട്ടെ; നിന്‍റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:170
എന്‍റെ യാചന തിരുസന്നിധിയില്‍ വരുമാറാകട്ടെ; നിന്‍റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:171
നിന്‍റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്‍റെ അധരങ്ങള്‍ സ്തുതി പൊഴിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:172
നിന്‍റെ കല്പനകള്‍ ഒക്കെയും നീതിയായിരിക്കയാല്‍ എന്‍റെ നാവു നിന്‍റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:173
നിന്‍റെ കല്പനകളെ ഞാന്‍ തിരഞ്ഞെടുത്തിരിക്കയാല്‍ നിന്‍റെ കൈ എനിക്കു തുണയായിരിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:174
യഹോവേ, ഞാന്‍ നിന്‍റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്‍റെ ന്യായപ്രമാണം എന്‍റെ പ്രമോദം ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:175
നിന്നെ സ്തുിക്കേണ്ടതിന്നു എന്‍റെ പ്രാണന്‍ ജീവിച്ചിരിക്കട്ടെ; നിന്‍റെ വിധികള്‍ എനിക്കു തുണയായിരിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:176
കാണാതെപോയ ആടുപോലെ ഞാന്‍ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്‍റെ കല്പനകളെ ഞാന്‍ മറക്കുന്നില്ല.(Add Ref)|(Add Notes)