സങ്കീർത്തനങ്ങൾ 108:1
[ഒരു ഗീതം; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] ദൈവമേ, എന്‍റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാന്‍ പാടും; എന്‍റെ മനംകൊണ്ടു ഞാന്‍ കീര്‍ത്തനം പാടും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 108:2
വീണയും കിന്നരവുമായുള്ളോവേ, ഉണരുവിന്‍ ; ഞാന്‍ അതികാലത്തെ ഉണരും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 108:3
യഹോവേ, വംശങ്ങളുടെ ഇടയില്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം പാടും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 108:4
നിന്‍റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു; നിന്‍റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 108:5
ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്‍റെ മഹത്വം സര്‍വ്വഭൂമിക്കും മീതെ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 108:6
നിനക്കു പ്രിയമുള്ളവര്‍ വിടുവിക്കപ്പെടേണ്ടതിന്നു നിന്‍റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങള്‍ക്കു ഉത്തരമരുളേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 108:7
ദൈവം തന്‍റെ വിശുദ്ധിയില്‍ അരുളിച്ചെയ്തതുകൊണ്ടു ഞാന്‍ ആനന്ദിക്കും; ഞാന്‍ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 108:8
ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്‍റെ തലക്കോരികയും യെഹൂദാ എന്‍റെ ചെങ്കോലും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 108:9
മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേല്‍ ഞാന്‍ എന്‍റെ ചെരിപ്പു എറിയും; ഫെലിസ്ത ദേശത്തിന്മേല്‍ ഞാന്‍ ജയഘോഷംകൊള്ളും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 108:10
ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആര്‍ വഴിനടത്തും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 108:11
ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 108:12
വൈരിയുടെ നേരെ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്‍റെ സഹായം വ്യര്‍ത്ഥമല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 108:13
ദൈവത്താല്‍ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.(Add Ref)|(Add Notes)