സങ്കീർത്തനങ്ങൾ 112:1
യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ ഭയപ്പെട്ടു, അവന്‍റെ കല്പനകളില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 112:2
അവന്‍റെ സന്തതി ഭൂമിയില്‍ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 112:3
ഐശ്വര്യവും സമ്പത്തും അവന്‍റെ വീട്ടില്‍ ഉണ്ടാകും; അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 112:4
നേരുള്ളവര്‍ക്കും ഇരുട്ടില്‍ വെളിച്ചം[50] ഉദിക്കുന്നു; അവന്‍ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 112:5
കൃപതോന്നി വായ്പകൊടുക്കുന്നവന്‍ ശുഭമായിരിക്കും; വ്യവഹാരത്തില്‍ അവന്‍ തന്‍റെ കാര്യം നേടും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 112:6
അവന്‍ ഒരു നാളും കുലുങ്ങിപ്പോകയില്ല; നീതിമാന്‍ എന്നേക്കും ഓര്‍മ്മയില്‍ ഇരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 112:7
ദുര്‍വ്വര്‍ത്തമാനംനിമിത്തം അവന്‍ ഭയപ്പെടുകയില്ല; അവന്‍റെ ഹൃദയം യഹോവയില്‍ ആശ്രയിച്ചു ഉറെച്ചിരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 112:8
അവന്‍റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവന്‍ ശത്രുക്കളില്‍ തന്‍റെ ആഗ്രഹം നിവര്‍ത്തിച്ചുകാണും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 112:9
അവന്‍ വാരി വിതറി ദരിദ്രന്മാര്‍ക്കും കൊടുക്കുന്നു; അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്‍റെ കൊമ്പു ബഹുമാനത്തോടെ ഉയര്‍ന്നിരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 112:10
ദുഷ്ടന്‍ അതു കണ്ടു വ്യസനിക്കും; അവന്‍ പല്ലുകടിച്ചു ഉരുകിപ്പോകും; ദുഷ്ടന്‍റെ ആശ നശിച്ചുപോകും.(Add Ref)|(Add Notes)