സങ്കീർത്തനങ്ങൾ 125:1
[ആരോഹണഗീതം] യഹോവയില്‍ ആശ്രയിക്കുന്നവര്‍ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോന്‍ പര്‍വ്വതം പോലെയാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 125:2
പര്‍വ്വതങ്ങള്‍ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ[46] ഇന്നുമുതല്‍ എന്നേക്കും തന്‍റെ ജനത്തെ ചുറ്റിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 125:3
നീതിമാന്മാര്‍ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു ദുഷ്ടന്മാരുടെ ചെങ്കോല്‍ നീതിമാന്മാരുടെ അവകാശത്തിന്മേല്‍ ഇരിക്കയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 125:4
യഹോവേ, ഗുണവാന്മാര്‍ക്കും ഹൃദയപരമാര്‍ത്ഥികള്‍ക്കും നന്മ ചെയ്യേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 125:5
എന്നാല്‍ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ[46] ദുഷ്പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ. യിസ്രായേലിന്മേല്‍ സമാധാനം വരുമാറാകട്ടെ.(Add Ref)|(Add Notes)