സങ്കീർത്തനങ്ങൾ 52:1
[ സംഗീതപ്രമാണിക്കു;ദാവീദിന്‍റെ ഒരു ധ്യാനം എദോമ്യനായ ദോവേഗ് ചെന്നു ശൗലിനോടു:ദാവീദ് അഹീമെലെക്കിന്‍റെ വീട്ടില്‍ വന്നിരുന്നു എന്നറിയിച്ചപ്പോള്‍ ചമെച്ചതു.] വീരാ, നീ ദുഷ്ടതയില്‍ പ്രശംസിക്കുന്നതെന്തു? ദൈവത്തിന്‍റെ ദയ നിരന്തരമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 52:2
ചതിവു ചെയ്യുന്നവനെ, മൂര്‍ച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്‍റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 52:3
നീ നന്മയെക്കാള്‍ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാള്‍ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 52:4
നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 52:5
ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്‍റെ കൂടാരത്തില്‍നിന്നു അവന്‍ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിര്‍മ്മൂലമാക്കും. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 52:6
നീതിമാന്മാര്‍ കണ്ടു ഭയപ്പെടും; അവര്‍ അവനെച്ചൊല്ലി ചിരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 52:7
ദൈവത്തെ തന്‍റെ ശരണമാക്കാതെ തന്‍റെ ദ്രവ്യസമൃദ്ധിയില്‍ ആശ്രയിക്കയും ദുഷ്ടതയില്‍ തന്നെത്താന്‍ ഉറപ്പിക്കയും ചെയ്ത മനുഷ്യന്‍ അതാ എന്നു പറയും,(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 52:8
ഞാനോ, ദൈവത്തിന്‍റെ ആലയത്തിങ്കല്‍ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാന്‍ ദൈവത്തിന്‍റെ ദയയില്‍ എന്നും എന്നേക്കും ആശ്രയിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 52:9
നീ അതു ചെയ്തിരിക്കകൊണ്ടു ഞാന്‍ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാന്‍ നിന്‍റെ നാമത്തില്‍ പ്രത്യാശവേക്കും; നിന്‍റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ. (സംഗീതപ്രമാണിക്കു; മഹലത്ത് എന്ന രാഗത്തില്‍ ദാവീദിന്‍റെ ധ്യാനം.)(Add Ref)|(Add Notes)