📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 36

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 36 >>

സങ്കീർത്തനങ്ങൾ 36:1
[സംഗീതപ്രമാണിക്കു:യഹോവയുടെ ദാസനായ ദാവീദിന്‍റെ ഒരു സങ്കിര്‍ത്തനം] ദുഷ്ടന്നു തന്‍റെ ഹൃദയത്തില്‍ പാപാദേശമുണ്ടു; അവന്‍റെ ദൃഷ്ടിയില്‍ ദൈവഭയമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 36:2
തന്‍റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല എന്നിങ്ങനെ അവ തന്നോടു തന്നേ മധുരവാക്കു പറയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 36:3
അവന്‍റെ വായിലെ വാക്കുകള്‍ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവന്‍ വിട്ടുകളഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 36:4
അവന്‍ തന്‍റെ കിടക്കമേല്‍ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയില്‍ അവന്‍ നില്ക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 36:5
യഹോവേ, നിന്‍റെ ദയ ആകാശത്തോളവും നിന്‍റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 36:6
നിന്‍റെ നീതി ദിവ്യപര്‍വ്വതങ്ങളെപ്പോലെയും നിന്‍റെ ന്യായവിധികള്‍ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 36:7
ദൈവമേ, നിന്‍റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാര്‍ നിന്‍റെ ചിറകിന്‍ നിഴലില്‍ ശരണം പ്രാപിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 36:8
നിന്‍റെ ആലയത്തിലെ പുഷ്ടി അവര്‍ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്‍റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 36:9
നിന്‍റെ പക്കല്‍ ജീവന്‍റെ ഉറവുണ്ടല്ലോ; നിന്‍റെ പ്രകാശത്തില്‍ ഞങ്ങള്‍ പ്രകാശം കാണുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 36:10
നിന്നെ അറിയുന്നവര്‍ക്കും നിന്‍റെ ദയയും ഹൃദയപരമാര്‍ത്ഥികള്‍ക്കു നിന്‍റെ നീതിയും ദീര്‍ഘമാക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 36:11
ഡംഭികളുടെ കാല്‍ എന്‍റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 36:12
ദുഷ്പ്രവൃത്തിക്കാര്‍ അവിടെത്തന്നേ വീഴുന്നു: അവര്‍ മറിഞ്ഞു വീഴുന്നു; എഴുന്നേല്പാന്‍ കഴിയുന്നതുമില്ല.(Add Ref)|(Add Notes)