സങ്കീർത്തനങ്ങൾ 114:1
യഹോവയെ സ്തുതിപ്പിന്‍ . യിസ്രായേല്‍ മിസ്രയീമില്‍നിന്നും യാക്കോബിന്‍ ഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയില്‍നിന്നും പുറപ്പെട്ടപ്പോള്‍(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 114:2
യെഹൂദാ അവന്‍റെ വിശുദ്ധമന്ദിരവും യിസ്രായേല്‍ അവന്‍റെ ആധിപത്യവുമായി തീര്‍ന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 114:3
സമുദ്രം കണ്ടു ഓടി; യോര്‍ദ്ദാന്‍ പിന്‍ വാങ്ങിപ്പോയി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 114:4
പര്‍വ്വതങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 114:5
സമുദ്രമേ, നീ ഓടുന്നതെന്തു? യോര്‍ദ്ദാനേ, നീ പിന്‍ വാങ്ങുന്നതെന്തു?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 114:6
പര്‍വ്വതങ്ങളേ; നിങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 114:7
ഭൂമിയേ, നീ കര്‍ത്താവിന്‍റെ സന്നിധിയില്‍ , യാക്കോബിന്‍ ദൈവത്തിന്‍റെ സന്നിധിയില്‍ വിറെക്ക.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 114:8
അവന്‍ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.(Add Ref)|(Add Notes)