സങ്കീർത്തനങ്ങൾ 70:1
[സംഗീതപ്രമാണിക്കു: ദാവീദിന്‍റെ ഒരു ജ്ഞാപക സങ്കിര്‍ത്തനം.] ദൈവമേ, എന്നെ വിടുവിപ്പാന്‍ , യഹോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 70:2
എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്‍റെ അനര്‍ത്ഥത്തില്‍ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞു അപമാനം ഏല്‍ക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 70:3
നന്നായി നന്നായി എന്നു പറയുന്നവര്‍ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 70:4
നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നില്‍ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്‍റെ രക്ഷയെ ഇച്ഛിക്കുന്നവര്‍ : ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 70:5
ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്‍റെ അടുക്കല്‍ വേഗം വരേണമേ; നീ തന്നേ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ,(Add Ref)|(Add Notes)