📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 80

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 80 >>

സങ്കീർത്തനങ്ങൾ 80:1
[സംഗീതപ്രമാണിക്കു:സാരസസാക്‍ഷ്യം എന്ന രാഗത്തില്‍ ;ആസാഫിന്‍റെ ഒരു സങ്കിര്‍ത്തനം.] ആട്ടിന്‍ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്‍റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേല്‍ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:2
എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണ്‍കെ നിന്‍റെ വീര്യബലം ഉണര്‍ത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:3
ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:4
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്‍റെ ജനത്തിന്‍റെ പ്രാര്‍ത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:5
നീ അവര്‍ക്കും കണ്ണുനീരിന്‍റെ അപ്പം തിന്മാന്‍ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീര്‍ അവര്‍ക്കും കുടിപ്പാനും കൊടുത്തിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:6
നീ ഞങ്ങളെ ഞങ്ങളുടെ അയല്‍ക്കാര്‍ക്കും വഴക്കാക്കിതീര്‍ക്കുംന്നു; ഞങ്ങളുടെ ശത്രുക്കള്‍ തമ്മില്‍ പറഞ്ഞു പരിഹസിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:7
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:8
നീ മിസ്രയീമില്‍നിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:9
നീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടര്‍ന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:10
അതിന്‍റെ നിഴല്‍കൊണ്ടു പര്‍വ്വതങ്ങള്‍ മൂടിയിരുന്നു; അതിന്‍റെ കൊമ്പുകള്‍ ദിവ്യദേവദാരുക്കള്‍ പോലെയും ആയിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:11
അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:12
വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാന്‍ തക്കവണ്ണം നീ അതിന്‍റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:13
കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങള്‍ അതു തിന്നുകളയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:14
സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദര്‍ശിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:15
നിന്‍റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളര്‍ത്തിയ തയ്യെയും പാലിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:16
അതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്‍റെ മുഖത്തിന്‍റെ ഭര്‍ത്സനത്താല്‍ അവര്‍ നശിച്ചുപോകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:17
നിന്‍റെ കൈ നിന്‍റെ വലത്തുഭാഗത്തെ പുരുഷന്‍റെമേല്‍ നീ നിനക്കായി വളര്‍ത്തിയ മനുഷ്യപുത്രന്‍റെ മേല്‍തന്നേ ഇരിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:18
എന്നാല്‍ ഞങ്ങള്‍ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാല്‍ ഞങ്ങള്‍ നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 80:19
സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ. (സംഗീതപ്രമാണിക്കു; ഗഥ്യരാഗത്തില്‍; ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം.)(Add Ref)|(Add Notes)