📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 85

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 85 >>

സങ്കീർത്തനങ്ങൾ 85:1
[സംഗീതപ്രമാണിക്കു:കോരഹ്പുത്രന്മാരുടെ ഒരു സങ്കിര്‍ത്തനം.]യഹോവേ, നീ നിന്‍റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്‍റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 85:2
നിന്‍റെ ജനത്തിന്‍റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം ഒക്കെയും നീ മൂടിക്കളഞ്ഞു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 85:3
നിന്‍റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു; നിന്‍റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 85:4
ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള നിന്‍റെ നീരസം മതിയാക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 85:5
നീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്‍റെ കോപം ദീര്‍ഘിച്ചിരിക്കുമോ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 85:6
നിന്‍റെ ജനം നിന്നില്‍ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 85:7
യഹോവേ, നിന്‍റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്‍റെ രക്ഷ ഞങ്ങള്‍ക്കു നല്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 85:8
യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവര്‍ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു അവന്‍ തന്‍റെ ജനത്തോടും തന്‍റെ ഭക്തന്മാരോടും സമാധാനം അരുളും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 85:9
തിരുമഹത്വം നമ്മുടെ ദേശത്തില്‍ വസിക്കേണ്ടതിന്നു അവന്‍റെ രക്ഷ അവന്‍റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 85:10
ദയയും വിശ്വസ്തതയും തമ്മില്‍ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മില്‍ ചുംബിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 85:11
വിശ്വസ്തത ഭൂമിയില്‍നിന്നു മുളെക്കുന്നു; നീതി സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 85:12
യഹോവ[46] നന്മ നലകുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 85:13
നീതി അവന്നു മുമ്പായി നടക്കയും അവന്‍റെ കാല്‍ചുവടുകളുടെ വഴി നോക്കുകയും ചെയ്യും. (ദാവീദിന്‍റെ ഒരു പ്രാര്‍ത്ഥന.)(Add Ref)|(Add Notes)