📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 55

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 55 >>

സങ്കീർത്തനങ്ങൾ 55:1
[സംഗീതപ്രമാണിക്കു:തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ധ്യാനം] ദൈവമേ, എന്‍റെ പ്രാര്‍ത്ഥന ശ്രദ്ധിക്കേണമേ; എന്‍റെ യാചനെക്കു മറഞ്ഞിരിക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:2
എനിക്കു ചെവിതന്നു ഉത്തരമരുളേണമേ; ശത്രുവിന്‍റെ ആരവംനിമിത്തവും ദുഷ്ടന്‍റെ പീഡനിമിത്തവും ഞാന്‍ എന്‍റെ സങ്കടത്തില്‍ പൊറുതിയില്ലാതെ ഞരങ്ങുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:3
അവര്‍ എന്‍റെ മേല്‍ നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:4
എന്‍റെ ഹൃദയം എന്‍റെ ഉള്ളില്‍ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്‍റെമേല്‍ വീണിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:5
ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:6
പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കില്‍! എന്നാല്‍ ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:7
അതേ, ഞാന്‍ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയില്‍ പാര്‍ക്കുമായിരുന്നു! സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:8
കൊടുങ്കാറ്റില്‍നിന്നും പെരുങ്കാറ്റില്‍നിന്നും ബദ്ധപ്പെട്ടു ഞാന്‍ ഒരു സങ്കേതത്തിലേക്കു ഓടിപ്പോകുമായിരുന്നു!(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:9
കര്‍ത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാന്‍ നഗരത്തില്‍ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:10
രാവും പകലും അവര്‍ അതിന്‍റെ മതിലുകളിന്മേല്‍ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്‍റെ അകത്തുണ്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:11
ദുഷ്ടത അതിന്‍റെ നടുവില്‍ ഉണ്ടു; ചതിവും വഞ്ചനയും അതിന്‍റെ വീഥികളെ വിട്ടുമാറുന്നതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:12
എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എന്‍റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കില്‍ ഞാന്‍ മറഞ്ഞുകൊള്ളുമായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:13
നീയോ എന്നോടു സമനായ മനുഷ്യനും എന്‍റെ സഖിയും എന്‍റെ പ്രാണസ്നേഹിതനുമായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:14
നാം തമ്മില്‍ മധുരസമ്പര്‍ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:15
മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവര്‍ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:16
ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ[46] എന്നെ രക്ഷിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:17
ഞാന്‍ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവന്‍ എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:18
എന്നോടു കയര്‍ത്തുനിന്നവര്‍ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവന്‍ എന്‍റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:19
ദൈവം കേട്ടു അവര്‍ക്കും ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവന്‍ തന്നേ. സേലാ. അവര്‍ക്കും മാനസാന്തരമില്ല; അവര്‍ ദൈവത്തെ ഭയപ്പെടുന്നതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:20
തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്‍റെ സഖ്യത അവന്‍ ലംഘിച്ചുമിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:21
അവന്‍റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്‍റെ വാക്കുകള്‍ എണ്ണയെക്കാള്‍ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകള്‍ ആയിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:22
നിന്‍റെ ഭാരം യഹോവയുടെമേല്‍ വെച്ചുകൊള്‍ക; അവന്‍ നിന്നെ പുലര്‍ത്തും; നീതിമാന്‍ കുലുങ്ങിപ്പോകുവാന്‍ അവന്‍ ഒരു നാളും സമ്മതിക്കയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 55:23
ദൈവമേ, നീ അവരെ നാശത്തിന്‍റെ കുഴിയിലേക്കു ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവര്‍ ആയുസ്സിന്‍റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നില്‍ ആശ്രയിക്കും. (സംഗീതപ്രമാണിക്കു; ദൂരസ്ഥന്മാരുടെ ഇടയില്‍ മിണ്ടാത്ത പ്രാവു എന്ന രാഗത്തില്‍; ദാവീദിന്‍റെ ഒരു സ്വര്‍ണ്ണഗീതം; ഫെലിസ്ത്യര്‍ അവനെ ഗത്തില്‍ വെച്ചു പിടിച്ചപ്പോള്‍ ചമെച്ചതു.)(Add Ref)|(Add Notes)