📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 24

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 24 >>

സങ്കീർത്തനങ്ങൾ 24:1
[ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] ഭൂമിയും അതിന്‍റെ പൂര്‍ണ്ണതയും ഭൂതലവും അതിന്‍റെ നിവാസികളും യഹോവേക്കുള്ളതാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 24:2
സമുദ്രങ്ങളുടെ മേല്‍ അവന്‍ അതിനെ സ്ഥാപിച്ചു; നദികളുടെമേല്‍ അവന്‍ അതിനെ ഉറപ്പിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 24:3
യഹോവയുടെ പര്‍വ്വതത്തില്‍ ആര്‍ കയറും? അവന്‍റെ വിശുദ്ധസ്ഥലത്തു ആര്‍ നിലക്കും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 24:4
വെടിപ്പുള്ള കയ്യും നിര്‍മ്മലഹൃദയവും ഉള്ളവന്‍ . വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 24:5
അവന്‍ യഹോവയോടു അനുഗ്രഹവും തന്‍റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 24:6
ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്‍റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവര്‍ ഇവര്‍ തന്നേ. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 24:7
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ ; മഹത്വത്തിന്‍റെ രാജാവു പ്രവേശിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 24:8
മഹത്വത്തിന്‍റെ രാജാവു ആര്‍? ബലവാനും വീരനുമായ യഹോവ[46] യുദ്ധവീരനായ യഹോവ[46] തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 24:9
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ ; മഹത്വത്തിന്‍റെ രാജാവു പ്രവേശിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 24:10
മഹത്വത്തിന്‍റെ രാജാവു ആര്‍ ‍? സൈന്യങ്ങളുടെ യഹോവ[46] തന്നേ; അവനാകുന്നു മഹത്വത്തിന്‍റെ രാജാവു. സേലാ.(Add Ref)|(Add Notes)