📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 28

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 28 >>

സങ്കീർത്തനങ്ങൾ 28:1
[ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്‍റെ പാറയായുള്ളോവേ, നീ കേള്‍ക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാന്‍ കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 28:2
ഞാന്‍ എന്‍റെ കൈകളെ വിശുദ്ധാന്തര്‍മ്മന്ദിരത്തിങ്കലേക്കുയര്‍ത്തി നിന്നോടു നിലവിളിക്കുമ്പോള്‍ എന്‍റെ യാചനകളുടെ ശബ്ദം കേള്‍ക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 28:3
ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവര്‍ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തില്‍ ദുഷ്ടത ഉണ്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 28:4
അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവര്‍ക്കും കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവര്‍ക്കും തക്കതായ പ്രതിഫലം കൊടുക്കേണമേ;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 28:5
യഹോവയുടെ പ്രവൃത്തികളെയും അവന്‍റെ കൈവേലയെയും അവര്‍ വിവേചിക്കായ്കകൊണ്ടു അവന്‍ അവരെ പണിയാതെ ഇടിച്ചുകളയും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 28:6
യഹോവ[46] വാഴ്ത്തപ്പെട്ടവനാകട്ടെ; അവന്‍ എന്‍റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 28:7
യഹോവ[46] എന്‍റെ ബലവും എന്‍റെ പരിചയും ആകുന്നു; എന്‍റെ ഹൃദയം അവങ്കല്‍ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്‍റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാന്‍ അവനെ സ്തുതിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 28:8
യഹോവ[46] തന്‍റെ ജനത്തിന്‍റെ ബലമാകുന്നു; തന്‍റെ അഭിഷിക്തന്നു അവന്‍ രക്ഷാദുര്‍ഗ്ഗം തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 28:9
നിന്‍റെ ജനത്തെ രക്ഷിച്ചു നിന്‍റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.(Add Ref)|(Add Notes)