സങ്കീർത്തനങ്ങൾ 54:1
[സംഗീതപ്രമാണിക്കു:തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ധ്യാനം. സീഫ്യര്‍ ചെന്നു ശൗലിനോടു:ദാവീദ് ഞങ്ങളുടെ അടുക്കെ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ചമെച്ചതു.] ദൈവമേ, നിന്‍റെ നാമത്താല്‍ എന്നെ രക്ഷിക്കേണമേ; നിന്‍റെ ശക്തിയാല്‍ എനിക്കു ന്യായം പാലിച്ചുതരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 54:2
ദൈവമേ, എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; എന്‍റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 54:3
അന്യജാതിക്കാര്‍ എന്നോടു എതിര്‍ത്തിരിക്കുന്നു; ഘോരന്മാര്‍ എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 54:4
ഇതാ, ദൈവം എന്‍റെ സഹായകനാകുന്നു; കര്‍ത്താവു എന്‍റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 54:5
അവന്‍ എന്‍റെ ശത്രുക്കള്‍ക്കു തിന്മ പകരം ചെയ്യും; നിന്‍റെ വിശ്വസ്തതയാല്‍ അവരെ സംഹരിച്ചുകളയേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 54:6
സ്വമേധാദാനത്തോടെ ഞാന്‍ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്‍റെ നാമം നല്ലതു എന്നു ചൊല്ലി ഞാന്‍ അതിന്നു സ്തോത്രം ചെയ്യും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 54:7
അവന്‍ എന്നെ സകലകഷ്ടത്തില്‍നിന്നും വിടുവിച്ചിരിക്കുന്നു; എന്‍റെ കണ്ണു എന്‍റെ ശത്രുക്കളെ കണ്ടു രസിക്കും. സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ധ്യാനം.(Add Ref)|(Add Notes)