📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 74

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 74 >>

സങ്കീർത്തനങ്ങൾ 74:1
[ആസാഫിന്‍റെ ധ്യാനം] ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? നിന്‍റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്‍റെ കോപം പുകയുന്നതു എന്തു?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:2
നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്‍റെ സഭയെയും നീ വീണ്ടെടുത്ത നിന്‍റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോന്‍ പര്‍വ്വതത്തെയും ഓ‍ര്‍ക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:3
നിത്യശൂന്യങ്ങളിലേക്കു നിന്‍റെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തില്‍ സകലവും നശിപ്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:4
നിന്‍റെ വൈരികള്‍ നിന്‍റെ സമാഗമന സ്ഥലത്തിന്‍റെ നടുവില്‍ അലറുന്നു; തങ്ങളുടെ കൊടികളെ അവര്‍ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:5
അവര്‍ മരക്കൂട്ടത്തിന്മേല്‍ കോടാലി ഓ‍ങ്ങുന്നതുപോലെ തോന്നി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:6
ഇതാ, അവര്‍ മഴുകൊണ്ടും ചുറ്റികകൊണ്ടും അതിന്‍റെ ചിത്രപ്പണികളെ ആകപ്പാടെ തകര്‍ത്തുകളയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:7
അവര്‍ നിന്‍റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്‍റെ നിവാസത്തെ അവര്‍ ഇടിച്ചുനിരത്തി അശുദ്ധമാക്കി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:8
നാം അവരെ നശിപ്പിച്ചുകളക എന്നു അവര്‍ ഉള്ളംകൊണ്ടു പറഞ്ഞു. ദേശത്തില്‍ ദൈവത്തിന്‍റെ എല്ലാപള്ളികളെയും ചുട്ടുകളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:9
ഞങ്ങള്‍ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇതു എത്രത്തോളം എന്നറിയുന്നവന്‍ ആരും ഞങ്ങളുടെ ഇടയില്‍ ഇല്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:10
ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്‍റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:11
നിന്‍റെ കൈ, നിന്‍റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? നിന്‍റെ മടിയില്‍നിന്നു അതു എടുത്തു അവരെ മുടിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:12
ദൈവം പുരാതനമേ എന്‍റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യേ അവന്‍ രക്ഷ പ്രവര്‍ത്തിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:13
നിന്‍റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടെച്ചുകളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:14
ലിവ്യാഥാന്‍റെ തലകളെ നീ തകര്‍ത്തു; മരുവാസികളായ ജനത്തിന്നു അതിനെ ആഹാരമായി കൊടുത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:15
നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:16
പകല്‍ നിനക്കുള്ളതു; രാവും നിനക്കുള്ളതു; വെളിച്ചത്തെയും സൂര്യനെയും നീ ചമെച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:17
ഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:18
യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഓ‍ര്‍ക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:19
നിന്‍റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന്നു ഏല്പിക്കരുതേ; നിന്‍റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:20
നിന്‍റെ നിയമത്തെ കടാക്ഷിക്കേണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങള്‍ സാഹസനിവാസങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:21
പീഡിതന്‍ ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്‍റെ നാമത്തെ സ്തുതിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:22
ദൈവമേ, എഴുന്നേറ്റു നിന്‍റെ വ്യവഹാരം നടത്തേണമേ; മൂഢന്‍ ഇടവിടാതെ നിന്നെ നിന്ദിക്കുന്നതു ഓ‍ക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 74:23
നിന്‍റെ വൈരികളുടെ ആരവം മറക്കരുതേ; നിന്‍റെ എതിരാളികളുടെ കലഹം എപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുന്നു. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍ ; ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)(Add Ref)|(Add Notes)