📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 16

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 16 >>

സങ്കീർത്തനങ്ങൾ 16:1
[ ദാവീദിന്‍റെ സ്വര്‍ണ്ണഗീതം] ദൈവമേ, ഞാന്‍ നിന്നെ ശരണം ആക്കിയിരിക്കയാല്‍ എന്നെ കാത്തുകൊള്ളേണമേ,(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 16:2
ഞാന്‍ യഹോവയോടു പറഞ്ഞതു: നീ എന്‍റെ കര്‍ത്താവാകുന്നു; നീ ഒഴികെ എനിക്കു ഒരു നന്മയും ഇല്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 16:3
ഭൂമിയിലെ വിശുദ്ധന്മാരോ അവര്‍ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാര്‍ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 16:4
അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകള്‍ വര്‍ദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാന്‍ അര്‍പ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്‍റെ നാവിന്മേല്‍ എടുക്കയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 16:5
എന്‍റെ അവകാശത്തിന്‍റെയും പാനപാത്രത്തിന്‍റെയും പങ്കു യഹോവ[46] ആകുന്നു; നീ എനിക്കുള്ള ഓ‍ഹരിയെ പരിപാലിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 16:6
അളവുനൂല്‍ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 16:7
എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാന്‍ വാഴ്ത്തും; രാത്രികാലങ്ങളിലും എന്‍റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 16:8
ഞാന്‍ യഹോവയെ എപ്പോഴും എന്‍റെ മുമ്പില്‍ വെച്ചിരിക്കുന്നു; അവന്‍ എന്‍റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാന്‍ കുലുങ്ങിപ്പോകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 16:9
അതുകൊണ്ടു എന്‍റെ ഹൃദയം സന്തോഷിച്ചു എന്‍റെ മനസ്സു ആനന്ദിക്കുന്നു; എന്‍റെ ജഡവും നിര്‍ഭയമായി വസിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 16:10
നീ എന്‍റെ പ്രാണനെ പാതാളത്തില്‍ വിടുകയില്ല. നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ സമ്മതിക്കയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 16:11
ജീവന്‍റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്‍റെ സന്നിധിയില്‍ സന്തോഷപരിപൂര്‍ണ്ണതയും നിന്‍റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.(Add Ref)|(Add Notes)