📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 71

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 71 >>

സങ്കീർത്തനങ്ങൾ 71:1
യഹോവ[46], ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:2
നിന്‍റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിന്‍റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ രക്ഷിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:3
ഞാന്‍ എപ്പോഴും വന്നു പാര്‍ക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാന്‍ നീ കല്പിച്ചിരിക്കുന്നു; നീ എന്‍റെ പാറയും എന്‍റെ കോട്ടയും ആകുന്നുവല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:4
എന്‍റെ ദൈവമേ, ദുഷ്ടന്‍റെ കയ്യില്‍നിന്നും നീതികേടും ക്രൂരതയും ഉള്ളവന്‍റെ കയ്യില്‍ നിന്നും എന്നെ വിടുവിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:5
യഹോവയായ കര്‍ത്താവേ, നീ എന്‍റെ പ്രത്യാശയാകുന്നു; ബാല്യംമുതല്‍ നീ എന്‍റെ ആശ്രയം തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:6
ഗര്‍ഭംമുതല്‍ നീ എന്നെ താങ്ങിയിരിക്കുന്നു; എന്‍റെ അമ്മയുടെ ഉദരത്തില്‍നിന്നു എന്നെ എടുത്തവന്‍ നീ തന്നെ; എന്‍റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:7
ഞാന്‍ പലര്‍ക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്‍റെ ബലമുള്ള സങ്കേതമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:8
എന്‍റെ വായ് നിന്‍റെ സ്തുതികൊണ്ടും ഇടവിടാതെ നിന്‍റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:9
വാര്‍ദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കയുമരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:10
എന്‍റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്‍റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവര്‍ കൂടിയാലോചിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:11
ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടര്‍ന്നു പിടിപ്പിന്‍ ; വിടുവിപ്പാന്‍ ആരുമില്ല എന്നു അവര്‍ പറയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:12
ദൈവമേ, എന്നോടു അകന്നിരിക്കരുതേ; എന്‍റെ ദൈവമേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:13
എന്‍റെ പ്രാണന്നു വിരോധികളായവര്‍ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:14
ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാന്‍ മേലക്കുമേല്‍ നിന്നെ സ്തുതിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:15
എന്‍റെ വായ് ഇടവിടാതെ നിന്‍റെ നീതിയെയും രക്ഷയെയും വര്‍ണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:16
ഞാന്‍ യഹോവയായ കര്‍ത്താവിന്‍റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്‍റെ നീതിയെ മാത്രം ഞാന്‍ കീര്‍ത്തിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:17
ദൈവമേ, എന്‍റെ ബാല്യംമുതല്‍ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാന്‍ നിന്‍റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:18
ദൈവമേ, അടുത്ത തലമുറയോടു ഞാന്‍ നിന്‍റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്‍റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാര്‍ദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:19
ദൈവമേ, നിന്‍റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവര്‍ത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യന്‍ ആരുള്ളു?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:20
അനവധി കഷ്ടങ്ങളും അനര്‍ത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളില്‍നിന്നു ഞങ്ങളെ തിരികെ കയറ്റും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:21
നീ എന്‍റെ മഹത്വം വര്‍ദ്ധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:22
എന്‍റെ ദൈവമേ, ഞാനും വീണകൊണ്ടു നിന്നെയും നിന്‍റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്‍റെ പരിശുദ്ധനായുള്ളോവേ, ഞാന്‍ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:23
ഞാന്‍ നിനക്കു സ്തുതിപാടുമ്പോള്‍ എന്‍റെ അധരങ്ങളും നീ വീണ്ടെടുത്ത എന്‍റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 71:24
എന്‍റെ നാവും ഇടവിടാതെ നിന്‍റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു. (ശലോമോന്‍റെ ഒരു സങ്കീര്‍ത്തനം.)(Add Ref)|(Add Notes)