📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 17

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 17 >>

സങ്കീർത്തനങ്ങൾ 17:1
[ ദാവീദിന്‍റെ ഒരു പ്രാര്‍ത്ഥന] യഹോവേ, ന്യായത്തെ കേള്‍ക്കേണമേ, എന്‍റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളില്‍നിന്നുള്ള എന്‍റെ പ്രാര്‍ത്ഥനയെ ചെവിക്കൊള്ളേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 17:2
എനിക്കുള്ള വിധി നിന്‍റെ സന്നിധിയില്‍ നിന്നു പുറപ്പെടട്ടെ; നിന്‍റെ കണ്ണു നേര്‍ കാണുമാറാകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 17:3
നീ എന്‍റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്‍റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാന്‍ ഉറെച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 17:4
മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാന്‍ നിന്‍റെ അധരങ്ങളുടെ വചനത്താല്‍ നിഷ്ഠൂരന്‍റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 17:5
എന്‍റെ നടപ്പു നിന്‍റെ ചുവടുകളില്‍ തന്നേ ആയിരുന്നു; എന്‍റെ കാല്‍ വഴുതിയതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 17:6
ദൈവമേ, ഞാന്‍ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്‍റെ ചെവി എങ്കലേക്കു ചായിച്ചു എന്‍റെ അപേക്ഷ കേള്‍ക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 17:7
നിന്നെ ശരണമാക്കുന്നവരെ അവരോടു എതിര്‍ക്കുംന്നവരുടെ കയ്യില്‍നിന്നു നിന്‍റെ വലങ്കയ്യാല്‍ രക്ഷിക്കുന്നവനായുള്ളോവേ, നിന്‍റെ അത്ഭുതകാരുണ്യം കാണിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 17:8
കണ്ണിന്‍റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 17:9
എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം നിന്‍റെ ചിറകിന്‍റെ നിഴലില്‍ എന്നെ മറെച്ചുകൊള്ളേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 17:10
അവര്‍ തങ്ങളുടെ ഹൃദയത്തെ അടെച്ചിരിക്കുന്നു; വായികൊണ്ടു വമ്പു പറയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 17:11
അവര്‍ ഇപ്പോള്‍ ഞങ്ങളുടെ കാലടി തുടര്‍ന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാന്‍ ദൃഷ്ടിവെക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 17:12
കടിച്ചുകീറുവാന്‍ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളില്‍ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 17:13
യഹോവേ, എഴുന്നേറ്റു അവനോടെതിര്‍ത്തു അവനെ തള്ളിയിടേണമേ. യഹോവേ, എന്‍റെ പ്രാണനെ നിന്‍റെ വാള്‍കൊണ്ടു ദുഷ്ടന്‍റെ കയ്യില്‍നിന്നും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 17:14
തൃക്കൈകൊണ്ടു ലൌകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഓ‍ഹരി ഈ ആയുസ്സില്‍ അത്രേ; നിന്‍റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു; അവര്‍ക്കും പുത്രസമ്പത്തു ധാരാളം ഉണ്ടു; തങ്ങളുടെ ധനശിഷ്ടം അവര്‍ കുഞ്ഞുങ്ങള്‍ക്കു വെച്ചേക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 17:15
ഞാനോ, നീതിയില്‍ നിന്‍റെ മുഖത്തെ കാണും; ഞാന്‍ ഉണരുമ്പോള്‍ നിന്‍റെ രൂപം കണ്ടു തൃപ്തനാകും.(Add Ref)|(Add Notes)