സങ്കീർത്തനങ്ങൾ 131:1
[ദാവീദിന്‍റെ ഒരു ആരോഹണ ഗീതം] യഹോവേ, എന്‍റെ ഹൃദയം ഗര്‍വ്വിച്ചരിക്കുന്നില്ല; ഞാന്‍ നിഗളിച്ചുനടക്കുന്നില്ല; എന്‍റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാന്‍ ഇടപെടുന്നതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 131:2
ഞാന്‍ എന്‍റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്‍റെ അമ്മയുടെ അടുക്കല്‍ മുലകുടി മാറിയ പൈതല്‍ എന്നപോലെ എന്‍റെ പ്രാണന്‍ എന്‍റെ അടുക്കല്‍ മുലകുടി മാറിയതുപോലെ ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 131:3
യിസ്രായേലേ, ഇന്നുമുതല്‍ എന്നേക്കും യഹോവയില്‍ പ്രത്യാശ വെച്ചുകൊള്‍ക.(Add Ref)|(Add Notes)