സങ്കീർത്തനങ്ങൾ 137:1
ബാബേല്‍ നദികളുടെ തീരത്തു ഞങ്ങള്‍ ഇരുന്നു, സീയോനെ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 137:2
അതിന്‍റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേല്‍ ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 137:3
ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവര്‍ : സീയോന്‍ ഗീതങ്ങളില്‍ ഒന്നു ചൊല്ലുവിന്‍ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവര്‍ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 137:4
ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 137:5
യെരൂശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കില്‍ എന്‍റെ വലങ്കൈ മറന്നു പോകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 137:6
നിന്നെ ഞാന്‍ ഓര്‍ക്കാതെ പോയാല്‍ , യെരൂശലേമിനെ എന്‍റെ മുഖ്യസന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാല്‍ , എന്‍റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 137:7
ഇടിച്ചുകളവിന്‍ , അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിന്‍ ! എന്നിങ്ങനെ പറഞ്ഞ ഏദോമ്യര്‍ക്കായി യഹോവേ, യെരൂശലേമിന്‍റെ നാള്‍ ഓര്‍ക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 137:8
നാശം അടുത്തിരിക്കുന്ന ബാബേല്‍പുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവന്‍ ഭാഗ്യവാന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 137:9
നിന്‍റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേല്‍ അടിച്ചുകളയുന്നവന്‍ ഭാഗ്യവാന്‍ .(Add Ref)|(Add Notes)