സങ്കീർത്തനങ്ങൾ 89:1
[എസ്രാഹ്യനായ ഏഥാന്‍റെ ഒരു ധാനം.] യഹോവയുടെ കൃപകളെക്കുറിച്ചു ഞാന്‍ എന്നേക്കും പാടും; തലമുറതലമുറയോളം എന്‍റെ വായ് കൊണ്ടു നിന്‍റെ വിശ്വസ്തതയെ അറിയിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:2
ദയ എന്നേക്കും ഉറച്ചുനിലക്കും എന്നു ഞാന്‍ പറയുന്നു; നിന്‍റെ വിശ്വസ്തതയെ നീ സ്വര്‍ഗ്ഗത്തില്‍ സ്ഥിരമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:3
എന്‍റെ വൃതനോടു ഞാന്‍ ഒരു നിയമവും എന്‍റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:4
നിന്‍റെ സന്തതിയെ ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്‍റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:5
യഹോവേ, സ്വര്‍ഗ്ഗം നിന്‍റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയില്‍ നിന്‍റെ വിശ്വസ്തതയെയും സ്തുതിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:6
സ്വര്‍ഗ്ഗത്തില്‍ യഹോവയോടു സദൃശനായവന്‍ ആര്‍ ? ദേവപുത്രന്മാരില്‍ യഹോവേക്കു തുല്യനായവന്‍ ആര്‍ ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:7
ദൈവം വിശുദ്ധന്മാരുടെ സംഘത്തില്‍ ഏറ്റവും ഭയങ്കരനും അവന്‍റെ ചുറ്റുമുള്ള എല്ലാവര്‍ക്കും മീതെ ഭയപ്പെടുവാന്‍ യോഗ്യനും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:8
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാന്‍ ആരുള്ളു? യഹോവേ, നിന്‍റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:9
നീ സമുദ്രത്തിന്‍റെ ഗര്‍വ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകള്‍ പൊങ്ങുമ്പോള്‍ നീ അവയെ അമര്‍ത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:10
നീ രഹബിനെ ഒരു ഹതനെപ്പോലെ തകര്‍ത്തു; നിന്‍റെ ബലമുള്ള ഭുജംകൊണ്ടു നിന്‍റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:11
ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്‍റെ പൂര്‍ണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:12
ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെര്‍മ്മോനും നിന്‍റെ നാമത്തില്‍ ആനന്ദിക്കുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:13
നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്‍റെ കൈ ബലമുള്ളതും നിന്‍റെ വലങ്കൈ ഉന്നതവും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:14
നീതിയും ന്യായവും നിന്‍റെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:15
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവര്‍ നിന്‍റെ മുഖപ്രകാശത്തില്‍ നടക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:16
അവര്‍ ഇടവിടാതെ നിന്‍റെ നാമത്തില്‍ ഘോഷിച്ചുല്ലസിക്കുന്നു. നിന്‍റെ നീതിയില്‍ അവര്‍ ഉയര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:17
നീ അവരുടെ ബലത്തിന്‍റെ മഹത്വമാകുന്നു; നിന്‍റെ പ്രസാദത്താല്‍ ഞങ്ങളുടെ കൊമ്പു ഉയര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:18
നമ്മുടെ പരിച യഹോവെക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്‍റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:19
അന്നു നീ ദര്‍ശനത്തില്‍ നിന്‍റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാന്‍ വീരനായ ഒരുത്തന്നു സഹായം നലകുകയും ജനത്തില്‍നിന്നു ഒരു വൃതനെ ഉയര്‍ത്തുകയും ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:20
ഞാന്‍ എന്‍റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്‍റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:21
എന്‍റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്‍റെ ഭുജം അവനെ ബലപ്പെടുത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:22
ശത്രു അവനെ തോല്പിക്കയില്ല; വഷളന്‍ അവനെ പീഡിപ്പിക്കയും ഇല്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:23
ഞാന്‍ അവന്‍റെ വൈരികളെ അവന്‍റെ മുമ്പില്‍ തകര്‍ക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:24
എന്നാല്‍ എന്‍റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്‍റെ നാമത്തില്‍ അവന്‍റെ കൊമ്പു ഉയര്‍ന്നിരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:25
അവന്‍റെ കയ്യെ ഞാന്‍ സമുദ്രത്തിന്മേലും അവന്‍റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:26
അവന്‍ എന്നോടു: നീ എന്‍റെ പിതാവു, എന്‍റെ ദൈവം, എന്‍റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:27
ഞാന്‍ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരില്‍ ശ്രേഷ്ഠനുമാക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:28
ഞാന്‍ അവന്നു എന്‍റെ ദയയെ എന്നേക്കും കാണിക്കും; എന്‍റെ നിയമം അവന്നു സ്ഥിരമായി നിലക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:29
ഞാന്‍ അവന്‍റെ സന്തതിയെ ശാശ്വതമായും അവന്‍റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിര്‍ത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:30
അവന്‍റെ പുത്രന്മാര്‍ എന്‍റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്‍റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:31
എന്‍റെ ചട്ടങ്ങളെ ലംഘിക്കയും എന്‍റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താല്‍(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:32
ഞാന്‍ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദര്‍ശിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:33
എങ്കിലും എന്‍റെ ദയയെ ഞാന്‍ അവങ്കല്‍ നിന്നു നീക്കിക്കളകയില്ല; എന്‍റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:34
ഞാന്‍ എന്‍റെ നിയമത്തെ ലംഘിക്കയോ എന്‍റെ അധരങ്ങളില്‍നിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:35
ഞാന്‍ ഒരിക്കല്‍ എന്‍റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന്‍ ഭോഷകു പറകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:36
അവന്‍റെ സന്തതി ശാശ്വതമായും അവന്‍റെ സിംഹാസനം എന്‍റെ മുമ്പില്‍ സൂര്യനെപ്പോലെയും ഇരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:37
അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:38
എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്‍റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:39
നിന്‍റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്‍റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:40
നീ അവന്‍റെ വേലി ഒക്കെയും പൊളിച്ചു; അവന്‍റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:41
വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്‍റെ അയല്‍ക്കാര്‍ക്കും അവന്‍ നിന്ദ ആയിത്തീര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:42
നീ അവന്‍റെ വൈരികളുടെ വലങ്കയ്യെ ഉയര്‍ത്തി; അവന്‍റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:43
അവന്‍റെ വാളിന്‍ വായ്ത്തലയെ നീ മടക്കി; യുദ്ധത്തില്‍ അവനെ നിലക്കുമാറാക്കിയതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:44
അവന്‍റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്‍റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:45
അവന്‍റെ യൌവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:46
യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്‍റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:47
എന്‍റെ ആയുസ്സു എത്രചുരുക്കം എന്നു ഔര്‍ക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:48
ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യന്‍ ആര്‍? തന്‍റെ പ്രാണനെ പാതാളത്തിന്‍റെ കയ്യില്‍ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:49
കര്‍ത്താവേ, നിന്‍റെ വിശ്വസ്തതയില്‍ നി ദാവീദിനോടു സത്യംചെയ്ത നിന്‍റെ പണ്ടത്തെ കൃപകള്‍ എവിടെ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:50
കര്‍ത്താവേ, അടിയങ്ങളുടെ നിന്ദ ഓര്‍ക്കേണമേ; എന്‍റെ മാര്‍വ്വിടത്തില്‍ ഞാന്‍ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:51
യഹോവേ, നിന്‍റെ ശത്രുക്കള്‍ നിന്ദിക്കുന്നുവല്ലോ. അവര്‍ നിന്‍റെ അഭിഷിക്തന്‍റെ കാലടികളെ നിന്ദിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:52
യഹോവ[46] എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍ , ആമേന്‍ .(Add Ref)|(Add Notes)