സങ്കീർത്തനങ്ങൾ 128:1
[ആരോഹണഗീതം] യഹോവയെ ഭയപ്പെട്ടു, അവന്‍റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍ ;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 128:2
നിന്‍റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാന്‍ ; നിനക്കു നന്മ വരും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 128:3
നിന്‍റെ ഭാര്യ നിന്‍റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്‍റെ മക്കള്‍ നിന്‍റെ മേശെക്കു ചുറ്റും ഒലിവുതൈകള്‍പോലെയും ഇരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 128:4
യഹോവാഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 128:5
യഹോവ[46] സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കും; നിന്‍റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്‍റെ നന്മയെ കാണും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 128:6
നിന്‍റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേല്‍ സമാധാനം ഉണ്ടാകട്ടെ.(Add Ref)|(Add Notes)