സങ്കീർത്തനങ്ങൾ 19:1
[സംഗീതപ്രമാണിക്കു: ദാവീദിന്‍റെ ഒരു സങ്കിര്‍ത്തനം] ആകാശം ദൈവത്തിന്‍റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു; ആകാശവിതാനം അവന്‍റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 19:2
പകല്‍ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 19:3
ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേള്‍പ്പാനുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 19:4
ഭൂമിയില്‍ എല്ലാടവും അതിന്‍റെ അളവുനൂലും ഭൂതലത്തിന്‍റെ അറ്റത്തോളം അതിന്‍റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവന്‍ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 19:5
അതു മണവറയില്‍നിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്‍റെ ഓട്ടം ഒടുവാന്‍ സന്തോഷിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 19:6
ആകാശത്തിന്‍റെ അറ്റത്തുനിന്നു അതിന്‍റെ ഉദയവും അറുതിവരെ അതിന്‍റെ അയനവും ആകുന്നു; അതിന്‍റെ ഉഷ്ണം ഏല്‍ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 19:7
യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്‍ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 19:8
യഹോവയുടെ ആജ്ഞകള്‍ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിര്‍മ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 19:9
യഹോവാഭക്തി നിര്‍മ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികള്‍ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 19:10
അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 19:11
അടിയനും അവയാല്‍ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാല്‍ വളരെ പ്രതിഫലം ഉണ്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 19:12
തന്‍റെ തെറ്റുകളെ ഗ്രഹിക്കുന്നവന്‍ ആര്‍ ? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 19:13
സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്‍റെമേല്‍ വാഴരുതേ; എന്നാല്‍ ഞാന്‍ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 19:14
എന്‍റെ പാറയും എന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്‍റെ വായിലെ വാക്കുകളും എന്‍റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.(Add Ref)|(Add Notes)