സങ്കീർത്തനങ്ങൾ 29:1
[ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിന്‍ , യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 29:2
യഹോവെക്കു അവന്‍റെ നാമത്തിന്‍റെ മഹത്വം കൊടുപ്പിന്‍ ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 29:3
യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ[46], മഹത്വത്തിന്‍റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 29:4
യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 29:5
യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകര്‍ക്കുന്നു; യഹോവ[46] ലെബാനോനിലെ ദേവദാരുക്കളെ തകര്‍ക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 29:6
അവന്‍ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിര്‍യ്യോനെയും കാട്ടുപോത്തിന്‍ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 29:7
യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 29:8
യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ[46] കാദേശ് മരുവിനെ നടുക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 29:9
യഹോവയുടെ ശബ്ദം മാന്‍ പേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്‍റെ മന്ദിരത്തില്‍ സകലവും മഹത്വം എന്നു ചൊല്ലുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 29:10
യഹോവ[46] ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ[46] എന്നേക്കും രാജാവായി ഇരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 29:11
യഹോവ[46] തന്‍റെ ജനത്തിന്നു ശക്തി നലകും; യഹോവ[46] തന്‍റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.(Add Ref)|(Add Notes)