സങ്കീർത്തനങ്ങൾ 111:1
യഹോവയെ സ്തുതിപ്പിന്‍ . ഞാന്‍ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂര്‍ണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 111:2
യഹോവയുടെ പ്രവൃത്തികള്‍ വലിയവയും അവയില്‍ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 111:3
അവന്‍റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 111:4
അവന്‍ തന്‍റെ അത്ഭുതങ്ങള്‍ക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ[46] കൃപയും കരുണയും ഉള്ളവന്‍ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 111:5
തന്‍റെ ഭക്തന്മാര്‍ക്കും അവന്‍ ആഹാരം കൊടുക്കുന്നു; അവന്‍ തന്‍റെ നിയമത്തെ എന്നേക്കും ഓര്‍ക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 111:6
ജാതികളുടെ അവകാശം അവന്‍ സ്വജനത്തിന്നു കൊടുത്തതില്‍ തന്‍റെ പ്രവൃത്തികളുടെ ശക്തി അവര്‍ക്കും പ്രസിദ്ധമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 111:7
അവന്‍റെ കൈകളുടെ പ്രവൃത്തികള്‍ സത്യവും ന്യായവും ആകുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 111:8
അവന്‍റെ പ്രമാണങ്ങള്‍ എല്ലാം വിശ്വാസ്യം തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 111:9
അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 111:10
അവന്‍ തന്‍റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്‍റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്‍റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു. യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവര്‍ക്കും നല്ല ബുദ്ധി ഉണ്ടു; അവന്‍റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.(Add Ref)|(Add Notes)