📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 66

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 66 >>

സങ്കീർത്തനങ്ങൾ 66:1
[സംഗീതപ്രമാണിക്കു: ഒരു ഗീതം; ഒരു സങ്കിര്‍ത്തനം.] സര്‍വ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിന്‍ ;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:2
അവന്‍റെ നാമത്തിന്‍റെ മഹത്വം കീര്‍ത്തിപ്പിന്‍ ; അവന്‍റെ സ്തുതി മഹത്വീകരിപ്പിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:3
നിന്‍റെ പ്രവൃത്തികള്‍ എത്ര ഭയങ്കരം. നിന്‍റെ ശക്തിയുടെ വലിപ്പത്താല്‍ ശത്രുക്കള്‍ നിനക്കു കീഴടങ്ങും;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:4
സര്‍വ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവര്‍ നിന്‍റെ നാമത്തിന്നു കീര്‍ത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിന്‍ . സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:5
വന്നു ദൈവത്തിന്‍റെ പ്രവൃത്തികളെ നോക്കുവിന്‍ ; അവന്‍ മനുഷ്യപുത്രന്മാരോടുള്ള തന്‍റെ പ്രവൃത്തിയില്‍ ഭയങ്കരന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:6
അവന്‍ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവര്‍ കാല്‍നടയായി നദി കടന്നുപോയി; അവിടെ നാം അവനില്‍ സന്തോഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:7
അവന്‍ തന്‍റെ ശക്തിയാല്‍ എന്നേക്കും വാഴുന്നു. അവന്‍റെ കണ്ണു ജാതികളെ നോക്കുന്നു; മത്സരക്കാര്‍ തങ്ങളെ തന്നേ ഉയര്‍ത്തരുതേ. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:8
വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിന്‍ ; അവന്‍റെ സ്തുതിയെ ഉച്ചത്തില്‍ കേള്‍പ്പിപ്പിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:9
അവന്‍ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികള്‍ വഴുതുവാന്‍ സമ്മതിക്കുന്നതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:10
ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:11
നീ ഞങ്ങളെ വലയില്‍ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:12
നീ മനുഷ്യരെ ഞങ്ങളുടെ തലമേല്‍ കയറി ഓടിക്കുമാറാക്കി; ഞങ്ങള്‍ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:13
ഞാന്‍ ഹോമയാഗങ്ങളുംകൊണ്ടു നിന്‍റെ ആലയത്തിലേക്കു വരും; എന്‍റെ നേര്‍ച്ചകളെ ഞാന്‍ നിനക്കു കഴിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:14
ഞാന്‍ കഷ്ടത്തില്‍ ആയിരുന്നപ്പോള്‍ അവയെ എന്‍റെ അധരങ്ങളാല്‍ ഉച്ചരിച്ചു, എന്‍റെ വായാല്‍ നേര്‍ന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:15
ഞാന്‍ ആട്ടുകൊറ്റന്മാരുടെ സൌരഭ്യവാസനയോടു കൂടെ തടിപ്പിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും; ഞാന്‍ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അര്‍പ്പിക്കും. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:16
സകലഭക്തന്മാരുമായുള്ളോരേ, വന്നു കേള്‍പ്പിന്‍ ; അവന്‍ എന്‍റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാന്‍ വിവരിക്കാം.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:17
ഞാന്‍ എന്‍റെ വായ് കൊണ്ടു അവനോടു നിലവിളിച്ചു; എന്‍റെ നാവിന്മേല്‍ അവന്‍റെ പുകഴ്ച ഉണ്ടായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:18
ഞാന്‍ എന്‍റെ ഹൃദയത്തില്‍ അകൃത്യം കരുതിയിരുന്നുവെങ്കില്‍ കര്‍ത്താവു കേള്‍ക്കയില്ലായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:19
എന്നാല്‍ ദൈവം കേട്ടിരിക്കുന്നു; എന്‍റെ പ്രാര്‍ത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 66:20
എന്‍റെ പ്രാര്‍ത്ഥന തള്ളിക്കളയാതെയും തന്‍റെ ദയ എങ്കല്‍നിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)(Add Ref)|(Add Notes)