സങ്കീർത്തനങ്ങൾ 148:1
യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; സ്വര്‍ഗ്ഗത്തില്‍നിന്നു യഹോവയെ സ്തുതിപ്പിന്‍ ; ഉന്നതങ്ങളില്‍ അവനെ സ്തുതിപ്പിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 148:2
അവന്‍റെ സകലദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിന്‍ ; അവന്‍റെ സര്‍വ്വസൈന്യവുമേ, അവനെ സ്തുതിപ്പിന്‍ ;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 148:3
സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിന്‍ ; പ്രകാശമുള്ള സകലനക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 148:4
സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 148:5
അവന്‍ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാല്‍ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 148:6
അവന്‍ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 148:7
തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയില്‍നിന്നു യഹോവയെ സ്തുതിപ്പിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 148:8
തീയും കല്മഴയും ഹിമവും ആവിയും, അവന്‍റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 148:9
പര്‍വ്വതങ്ങളും സകലകുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 148:10
മൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 148:11
ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 148:12
യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 148:13
ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്‍റെ നാമം മാത്രം ഉയര്‍ന്നിരിക്കുന്നതു. അവന്‍റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 148:14
തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേല്‍മക്കളായ തന്‍റെ സകലഭക്തന്മാര്‍ക്കും പുകഴ്ചയായി അവന്‍ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയര്‍ത്തിയിരിക്കുന്നു.(Add Ref)|(Add Notes)