സങ്കീർത്തനങ്ങൾ 95:1
വരുവിന്‍ , നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആര്‍പ്പിടുക.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 95:2
നാം സ്തോത്രത്തോടെ അവന്‍റെ സന്നിധിയില്‍ ചെല്ലുക; സങ്കീര്‍ത്തനങ്ങളോടെ അവന്നു ഘോഷിക്ക.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 95:3
യഹോവ[46] മഹാദൈവമല്ലോ; അവന്‍ സകലദേവന്മാര്‍ക്കും മീതെ മഹാരാജാവു തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 95:4
ഭൂമിയുടെ അധോഭാഗങ്ങള്‍ അവന്‍റെ കയ്യില്‍ ആകുന്നു; പര്‍വ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 95:5
സമുദ്രം അവന്നുള്ളതു; അവന്‍ അതിനെ ഉണ്ടാക്കി; കരയെയും അവന്‍റെ കൈകള്‍ മനെഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 95:6
വരുവിന്‍ , നാം വണങ്ങി നമസ്കരിക്ക; നമ്മെ നിര്‍മ്മിച്ച യഹോവയുടെ മുമ്പില്‍ മുട്ടുകുത്തുക.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 95:7
അവന്‍ നമ്മുടെ ദൈവമാകുന്നു; നാമോ അവന്‍ മേയിക്കുന്ന ജനവും അവന്‍റെ കൈക്കലെ ആടുകളും തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 95:8
ഇന്നു നിങ്ങള്‍ അവന്‍റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ ; മെരീബയിലെപ്പോലെയും മരുഭൂമിയില്‍ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 95:9
അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു; എന്‍റെ പ്രവൃത്തി അവര്‍ കണ്ടിട്ടും എന്നെ ശോധനചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 95:10
നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവര്‍ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്‍റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 95:11
ആകയാല്‍ അവര്‍ എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ലെന്നു ഞാന്‍ എന്‍റെ ക്രോധത്തില്‍ സത്യം ചെയ്തു.(Add Ref)|(Add Notes)