സങ്കീർത്തനങ്ങൾ 27:1
[ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] യഹോവ[46] എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ[46] എന്‍റെ ജീവന്‍റെ ബലം; ഞാന്‍ ആരെ പേടിക്കും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 27:2
എന്‍റെ വൈരികളും ശത്രുക്കളുമായ ദുഷ്കര്‍മ്മികള്‍ എന്‍റെ മാംസം തിന്നുവാന്‍ എന്നോടു അടുക്കുമ്പോള്‍ ഇടറിവീഴും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 27:3
ഒരു സൈന്യം എന്‍റെ നേരെ പാളയമിറങ്ങിയാലും എന്‍റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാന്‍ നിര്‍ഭയമായിരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 27:4
ഞാന്‍ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്‍റെ മന്ദിരത്തില്‍ ധ്യാനിപ്പാനും എന്‍റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തില്‍ പാര്‍ക്കേണ്ടതിന്നു തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 27:5
അനര്‍ത്ഥദിവസത്തില്‍ അവന്‍ തന്‍റെ കൂടാരത്തില്‍ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്‍റെ മറവില്‍ എന്നെ മറെക്കും; പാറമേല്‍ എന്നെ ഉയര്‍ത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 27:6
ഇപ്പോള്‍ എന്‍റെ ചുറ്റുമുള്ള ശത്രുക്കളുടെ മേല്‍ എന്‍റെ തല ഉയരും; ഞാന്‍ അവന്‍റെ കൂടാരത്തില്‍ ജയഘോഷയാഗങ്ങളെ അര്‍പ്പിക്കും; ഞാന്‍ യഹോവേക്കു പാടി കീര്‍ത്തനം ചെയ്യും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 27:7
യഹോവേ, ഞാന്‍ ഉറക്കെ, വിളിക്കുമ്പോള്‍ കേള്‍ക്കേണമേ; എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 27:8
“എന്‍റെ മുഖം അന്വേഷിപ്പിന്‍ എന്നു നിങ്കല്‍നിന്നു കല്പന വന്നു എന്നു എന്‍റെ ഹൃദയം പറയുന്നു; യഹോവേ, ഞാന്‍ നിന്‍റെ മുഖം അന്വേഷിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 27:9
നിന്‍റെ മുഖം എനിക്കു മറെക്കരുതേ; അടിയനെകോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്‍റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 27:10
എന്‍റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ[46] എന്നെ ചേര്‍ത്തുകൊള്ളും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 27:11
യഹോവേ, നിന്‍റെ വഴി എന്നെ കാണിക്കേണമേ; എന്‍റെ ശത്രുക്കള്‍നിമിത്തം നേരെയുള്ള പാതയില്‍ എന്നെ നടത്തേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 27:12
എന്‍റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ; കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിര്‍ത്തുനില്ക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 27:13
ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കില്‍ കഷ്ടം!(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 27:14
യഹോവയിങ്കല്‍ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്‍റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല്‍ പ്രത്യാശവെക്കുക.(Add Ref)|(Add Notes)