സങ്കീർത്തനങ്ങൾ 124:1
[ദാവീദിന്‍റെ ഒരു ആരോഹണഗീതം]. യിസ്രായേല്‍ പറയേണ്ടതെന്തെന്നാല്‍ യഹോവ[46] നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കില്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 124:2
മനുഷ്യര്‍ നമ്മോടു എതിര്‍ത്തപ്പോള്‍ , യഹോവ[46] നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കില്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 124:3
അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോള്‍ , അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 124:4
വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 124:5
പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 124:6
നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാല്‍ യഹോവ[46] വാഴ്ത്തപ്പെടുമാറാകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 124:7
വേട്ടക്കാരുടെ കണിയില്‍നിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണന്‍ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 124:8
നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തില്‍ ഇരിക്കുന്നു.(Add Ref)|(Add Notes)