സങ്കീർത്തനങ്ങൾ 83:1
[ആസാഫിന്‍റെ ഒരു സങ്കിര്‍ത്തനം; ഒരു ഗീതം.]ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:2
ഇതാ, നിന്‍റെ ശത്രുക്കള്‍ കലഹിക്കുന്നു; നിന്നെ പകെക്കുന്നവര്‍ തല ഉയര്‍ത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:3
അവര്‍ നിന്‍റെ ജനത്തിന്‍റെ നേരെ ഉപായം വിചാരിക്കയും നിന്‍റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:4
വരുവിന്‍ , യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍ ഇനി ആരും ഓര്‍ക്കരുതു എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:5
അവര്‍ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:6
ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്‍യ്യരും കൂടെ,(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:7
ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോര്‍നിവാസികളും;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:8
അശ്ശൂരും അവരോടു യോജിച്ചു; അവര്‍ ലോത്തിന്‍റെ മക്കള്‍ക്കു സഹായമായിരുന്നു സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:9
മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോന്‍ തോട്ടിങ്കല്‍വെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:10
അവര്‍ എന്‍ ദോരില്‍വെച്ചു നശിച്ചുപോയി; അവര്‍ നിലത്തിന്നു വളമായി തീര്‍ന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:11
അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:12
നാം ദൈവത്തിന്‍റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവര്‍ പറഞ്ഞുവല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:13
എന്‍റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിര്‍പോലെയും ആക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:14
വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പര്‍വ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:15
നിന്‍റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്‍റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:16
യഹോവേ, അവര്‍ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂര്‍ണ്ണമാക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:17
അവര്‍ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 83:18
അങ്ങനെ അവര്‍ യഹോവ[46] എന്നു നാമമുള്ള നീ മാത്രം സര്‍വ്വഭൂമിക്കുംമീതെ അത്യുന്നതന്‍ എന്നു അറിയും. (സംഗീതപ്രമാണിക്കു; ഗഥ്യരാഗത്തില്‍ ; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം.)(Add Ref)|(Add Notes)