സങ്കീർത്തനങ്ങൾ 12:1
[സംഗീതപ്രമാണിക്കു അഷ്ടമരാഗത്തില്‍ ദാവീദിന്‍റെ ഒരു സങ്കിര്‍ത്തനം] യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാര്‍ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാര്‍ മനുഷ്യപുത്രന്മാരില്‍ കുറഞ്ഞിരിക്കുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 12:2
ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവര്‍ സംസാരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 12:3
കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ[46] ഛേദിച്ചുകളയും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 12:4
ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും; ഞങ്ങളുടെ അധരങ്ങള്‍ ഞങ്ങള്‍ക്കു തുണ; ഞങ്ങള്‍ക്കു യജമാനന്‍ ആര്‍ എന്നു അവര്‍ പറയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 12:5
എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീര്‍ഘ ശ്വാസവുംനിമിത്തം ഇപ്പോള്‍ ഞാന്‍ എഴുന്നേലക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാന്‍ അതിലാക്കും എന്നു യഹോവ[46] അരുളിച്ചെയ്യുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 12:6
യഹോവയുടെ വചനങ്ങള്‍ നിര്‍മ്മല വചനങ്ങള്‍ ആകുന്നു; നിലത്തു ഉലയില്‍ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 12:7
യഹോവേ, നീ അവരെ കാത്തുകൊള്ളും; ഈ തലമുറയില്‍നിന്നു നീ അവരെ എന്നും സൂക്ഷിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 12:8
മനുഷ്യപുത്രന്മാരുടെ ഇടയില്‍ വഷളത്വം പ്രബലപ്പെടുമ്പോള്‍ ദുഷ്ടന്മാര്‍ എല്ലാടവും സഞ്ചരിക്കുന്നു.(Add Ref)|(Add Notes)