📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 115

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 115 >>

സങ്കീർത്തനങ്ങൾ 115:1
ഞങ്ങള്‍ക്കല്ല, യഹോവേ, ഞങ്ങള്‍ക്കല്ല, നിന്‍റെ ദയയും വിശ്വസ്തതയും നിമിത്തം നിന്‍റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:2
അവരുടെ ദൈവം ഇപ്പോള്‍ എവിടെ എന്നു ജാതികള്‍ പറയുന്നതെന്തിന്നു?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:3
നമ്മുടെ ദൈവമോ സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവന്‍ ചെയ്യുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:4
അവരുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:5
അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:6
അവെക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:7
അവെക്കു കയ്യുണ്ടെങ്കിലും സ്പര്‍ശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:8
അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെ ആകുന്നു; അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:9
യിസ്രായേലേ, യഹോവയില്‍ ആശ്രയിക്ക; അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:10
അഹരോന്‍ ഗൃഹമേ, യഹോവയില്‍ ആശ്രയിക്ക. അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:11
യഹോവാഭക്തന്മാരേ, യഹോവയില്‍ ആശ്രയിപ്പിന്‍ ; അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:12
യഹോവ[46] നമ്മെ ഓ‍ര്‍ത്തിരിക്കുന്നു; അവന്‍ അനുഗ്രഹിക്കും; അവന്‍ യിസ്രായേല്‍ഗൃഹത്തെ അനുഗ്രഹിക്കും; അവന്‍ അഹരോന്‍ ഗൃഹത്തെ അനുഗ്രഹിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:13
അവന്‍ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:14
യഹോവ[46] നിങ്ങളെ മേലക്കുമേല്‍ വര്‍ദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:15
ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:16
സ്വര്‍ഗ്ഗം യഹോവയുടെ സ്വര്‍ഗ്ഗമാകുന്നു; ഭൂമിയെ അവന്‍ മനുഷ്യര്‍ക്കും കൊടുത്തിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:17
മരിച്ചവരും മൌനതയില്‍ ഇറങ്ങിയവര്‍ ആരും യഹോവയെ സ്തുതിക്കുന്നില്ല,(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 115:18
നാമോ, ഇന്നുമുതല്‍ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിന്‍ .(Add Ref)|(Add Notes)