📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 77

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 77 >>

സങ്കീർത്തനങ്ങൾ 77:1
[സംഗീതപ്രമാണിക്കു:യെദൂഥുന്യരാഗത്തില്‍ ; ആസാഫിന്‍റെ ഒരു സങ്കിര്‍ത്തനം] ഒരു ഗീതം.]ഞാന്‍ എന്‍റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു, എന്‍റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവന്‍ എനിക്കു ചെവിതരും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:2
കഷ്ടദിവസത്തില്‍ ഞാന്‍ യഹോവയെ അന്വേഷിച്ചു. രാത്രിയില്‍ എന്‍റെ കൈ തളരാതെ മലര്‍ത്തിയിരുന്നു; എന്‍റെ ഉള്ളം ആശ്വാസം നിരസിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:3
ഞാന്‍ ദൈവത്തെ ഓ‍ര്‍ത്തു വ്യാകുലപ്പെടുന്നു; ഞാന്‍ ധ്യാനിച്ചു, എന്‍റെ ആത്മാവു വിഷാദിക്കുന്നു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:4
നീ എന്‍റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാന്‍ കഴിയാതവണ്ണം ഞാന്‍ വ്യാകുലപ്പെട്ടിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:5
ഞാന്‍ പൂര്‍വ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:6
രാത്രിയില്‍ ഞാന്‍ എന്‍റെ സംഗീതം ഓ‍ര്‍ക്കുന്നു; എന്‍റെ ഹൃദയംകൊണ്ടു ഞാന്‍ ധ്യാനിക്കുന്നു; എന്‍റെ ആത്മാവും ശോധന കഴിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:7
കര്‍ത്താവു എന്നേക്കും തള്ളിക്കളയുമോ? അവന്‍ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:8
അവന്‍റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്‍റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:9
ദൈവം കൃപ കാണിപ്പാന്‍ മറന്നിരിക്കുന്നുവോ? അവന്‍ കോപത്തില്‍ തന്‍റെ കരുണ അടെച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:10
എന്നാല്‍ അതു എന്‍റെ കഷ്ടതയാകുന്നു; അത്യുന്നതന്‍റെ വലങ്കൈ വരുത്തിയ സംവത്സരങ്ങള്‍ തന്നേ എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:11
ഞാന്‍ യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കും; നിന്‍റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാന്‍ ഓ‍ര്‍ക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:12
ഞാന്‍ നിന്‍റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്‍റെ ക്രിയകളെക്കുറിച്ചു ഞാന്‍ ചിന്തിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:13
ദൈവമേ, നിന്‍റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:14
നീ അത്ഭുതം പ്രവര്‍ത്തിക്കുന്ന ദൈവം ആകുന്നു; നിന്‍റെ ബലത്തെ നീ ജാതികളുടെ ഇടയില്‍ വെളിപ്പെടുത്തിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:15
തൃക്കൈകൊണ്ടു നീ നിന്‍റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്‍റെയും യോസേഫിന്‍റെയും മക്കളെ തന്നേ. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:16
ദൈവമേ, വെള്ളങ്ങള്‍ നിന്നെ കണ്ടു, വെള്ളങ്ങള്‍ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറെച്ചുപോയി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:17
മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്‍റെ അസ്ത്രങ്ങള്‍ പരക്കെ പറന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:18
നിന്‍റെ ഇടിമുഴക്കം ചുഴലിക്കാറ്റില്‍ മുഴങ്ങി; മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:19
നിന്‍റെ വഴി സമുദ്രത്തിലും നിന്‍റെ പാതകള്‍ പെരുവെള്ളത്തിലും ആയിരുന്നു; നിന്‍റെ കാല്‍ചുവടുകളെ അറിയാതെയുമിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:20
മോശെയുടെയും അഹരോന്‍റെയും കയ്യാല്‍ നീ നിന്‍റെ ജനത്തെ ഒരു ആട്ടിന്‍ കൂട്ടത്തെ പോലെ നടത്തി. (ആസാഫിന്‍റെ ധ്യാനം.)(Add Ref)|(Add Notes)