📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 34

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 34 >>

സങ്കീർത്തനങ്ങൾ 34:1
[ദാവീദ് അബീമേലെക്കിന്‍റെ മുന്പില്‍ വെച്ചു ബുദ്ധിഭ്രമം നടിക്കുകയും അവിടെ നിന്നു അവനെ ആട്ടിക്കളയുകയും ചെയ്തിട്ടു അവന്‍ പോകുന്പോള്‍ പാടിയ ഒരു സംങ്കീര്‍ത്തനം] ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്‍റെ സ്തുതി എപ്പോഴും എന്‍റെ നാവിന്മേല്‍ ഇരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:2
എന്‍റെ ഉള്ളം യഹോവയില്‍ പ്രശംസിക്കുന്നു; എളിയവര്‍ അതു കേട്ടു സന്തോഷിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:3
എന്നോടു ചേര്‍ന്നു യഹോവയെ മഹിമപ്പെടുത്തുവിന്‍ ; നാം ഒന്നിച്ചു അവന്‍റെ നാമത്തെ ഉയര്‍ത്തുക.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:4
ഞാന്‍ യഹോവയോടു അപേക്ഷിച്ചു; അവന്‍ എനിക്കു ഉത്തരമരുളി എന്‍റെ സകലഭയങ്ങളില്‍നിന്നും എന്നെ വിടുവിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:5
അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:6
ഈ എളിയവന്‍ നിലവിളിച്ചു; യഹോവ[46] കേട്ടു; അവന്‍റെ സകലകഷ്ടങ്ങളില്‍നിന്നും അവനെ രക്ഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:7
യഹോവയുടെ ദൂതന്‍ അവന്‍റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:8
യഹോവ[46] നല്ലവന്‍ എന്നു രുചിച്ചറിവിന്‍ ; അവനെ ശരണംപ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:9
യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിന്‍ ; അവന്‍റെ ഭക്തന്മാര്‍ക്കും ഒന്നിന്നും മുട്ടില്ലല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:10
ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവര്‍ക്കോ ഒരു നന്മെക്കും കുറവില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:11
മക്കളേ, വന്നു എനിക്കു ചെവിതരുവിന്‍ ; യഹോവയോടുള്ള ഭക്തിയെ ഞാന്‍ ഉപദേശിച്ചുതരാം.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:12
ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീര്‍ഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവന്‍ ആര്‍ ‍?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:13
ദോഷം ചെയ്യാതെ നിന്‍റെ നാവിനെയും വ്യാജം പറയാതെ നിന്‍റെ അധരത്തെയും കാത്തുകൊള്‍ക;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:14
ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:15
യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്‍റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:16
ദുഷ്പ്രവൃത്തിക്കാരുടെ ഓ‍ര്‍മ്മയെ ഭൂമിയില്‍നിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവര്‍ക്കും പ്രതിക്കുലമായിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:17
നീതിമാന്മാര്‍ നിലവിളിച്ചു; യഹോവ[46] കേട്ടു. സകലകഷ്ടങ്ങളില്‍നിന്നും അവരെ വിടുവിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:18
ഹൃദയം നുറുങ്ങിയവര്‍ക്കും യഹോവ[46] സമീപസ്ഥന്‍ ; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:19
നീതിമാന്‍റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍നിന്നും യഹോവ[46] അവനെ വിടുവിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:20
അവന്‍റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയില്‍ ഒന്നും ഒടിഞ്ഞുപോകയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:21
അനര്‍ത്ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകെക്കുന്നവര്‍ ശിക്ഷ അനുഭവിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 34:22
യഹോവ[46] തന്‍റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.(Add Ref)|(Add Notes)