സങ്കീർത്തനങ്ങൾ 97:1
യഹോവ[46] വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 97:2
മേഘവും അന്ധകാരവും അവന്‍റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്‍റെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 97:3
തീ അവന്നു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്‍റെ വൈരികളെ ദഹിപ്പിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 97:4
അവന്‍റെ മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറെക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 97:5
യഹോവയുടെ സന്നിധിയില്‍ , സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്‍റെ സന്നിധിയില്‍ , പര്‍വ്വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 97:6
ആകാശം അവന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകലജാതികളും അവന്‍റെ മഹത്വത്തെ കാണുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 97:7
കാഹളങ്ങളോടും തൂര്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയില്‍ ഘോഷിപ്പിന്‍ !(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 97:8
സീയോന്‍ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്‍റെ ന്യായവിധികള്‍ ഹേതുവായി യെഹൂദാപുത്രിമാര്‍ ഘോഷിച്ചാനന്ദിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 97:9
യഹോവേ, നീ സര്‍വ്വഭൂമിക്കും മീതെ അത്യുന്നതന്‍ , സകലദേവന്മാര്‍ക്കും മീതെ ഉയര്‍ന്നവന്‍ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 97:10
യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിന്‍ ; അവന്‍ തന്‍റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യില്‍നിന്നു അവരെ വിടുവിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 97:11
നീതിമാന്നു പ്രകാശവും പരമാര്‍ത്ഥഹൃദയമുള്ളവര്‍ക്കും സന്തോഷവും ഉദിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 97:12
നീതിമാന്മാരേ, യഹോവയില്‍ സന്തോഷിപ്പിന്‍ ; അവന്‍റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിന്‍ . (ഒരു സങ്കീര്‍ത്തനം.)(Add Ref)|(Add Notes)