📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 7

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 7 >>

സങ്കീർത്തനങ്ങൾ 7:1
[ബെന്യാമീന്യനായ കൂശിന്‍റെ വാക്കുകള്‍നിമിത്തം ദാവീദ് യഹോവെക്കു പാടിയ വിഭ്രമഗീതം] എന്‍റെ ദൈവമായ യഹോവേ, നിന്നെ ഞാന്‍ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യില്‍ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:2
അവന്‍ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാന്‍ ആരുമില്ലാതിരിക്കുമ്പോള്‍ എന്നെ ചീന്തിക്കളയരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:3
എന്‍റെ ദൈവമായ യഹോവേ, ഞാന്‍ ഇതു ചെയ്തിട്ടുണ്ടെങ്കില്‍ , എന്‍റെ പക്കല്‍ നീതികേടുണ്ടെങ്കില്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:4
എനിക്കു ബന്ധുവായിരുന്നവനോടു ഞാന്‍ ദോഷം ചെയ്തിട്ടുണ്ടെങ്കില്‍ , - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാന്‍ വിടുവിച്ചുവല്ലോ -(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:5
ശത്രു എന്‍റെ പ്രാണനെ പിന്തുടര്‍ന്നു പിടിക്കട്ടെ; അവന്‍ എന്‍റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്‍റെ മാനത്തെ പൂഴിയില്‍ തള്ളിയിടട്ടെ. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:6
യഹോവേ, കോപത്തോടെ എഴുന്നേല്‍ക്കേണമേ; എന്‍റെ വൈരികളുടെ ക്രോധത്തോടു എതിര്‍ത്തുനില്‍ക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:7
ജാതികളുടെ സംഘം നിന്നെ ചുറ്റിനില്‍ക്കട്ടെ; നീ അവര്‍ക്കും മീതെ കൂടി ഉയരത്തിലേക്കു മടങ്ങേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:8
യഹോവ[46] ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്‍റെ നീതിക്കും പരമാര്‍ത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:9
ദുഷ്ടന്‍റെ ദുഷ്ടത തീര്‍ന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:10
എന്‍റെ പരിച ദൈവത്തിന്‍റെ പക്കല്‍ ഉണ്ടു; അവന്‍ ഹൃദയപരമാര്‍ത്ഥികളെ രക്ഷിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:11
ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:12
മനം തിരിയുന്നില്ലെങ്കില്‍ അവന്‍ തന്‍റെ വാളിന്നു മൂര്‍ച്ചകൂട്ടും; അവന്‍ തന്‍റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:13
അവന്‍ മരണാസ്ത്രങ്ങളെ അവന്‍റെ നേരെ തൊടുത്തു. തന്‍റെ ശരങ്ങളെ തീയമ്പുകളാക്കി തീര്‍ത്തിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:14
ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവന്‍ കഷ്ടത്തെ ഗര്‍ഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:15
അവന്‍ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയില്‍ താന്‍ തന്നേ വീണു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:16
അവന്‍റെ വേണ്ടാതനം അവന്‍റെ തലയിലേക്കു തിരിയും; അവന്‍റെ ബലാല്‍ക്കാരം അവന്‍റെ നെറുകയില്‍ തന്നേ വീഴും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 7:17
ഞാന്‍ യഹോവയെ അവന്‍റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.(Add Ref)|(Add Notes)