സങ്കീർത്തനങ്ങൾ 107:1
[അഞ്ചാം പുസ്തകം] യഹോവെക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ അവന്‍റെ ദയ എന്നേക്കുമുള്ളതു!(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:2
യഹോവ[46] വൈരിയുടെ കയ്യില്‍നിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:3
ദേശങ്ങളില്‍നിന്നു കൂട്ടിച്ചേര്‍ക്കയും ചെയ്തവരായ അവന്‍റെ വിമുക്തന്മാര്‍ അങ്ങനെ പറയട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:4
അവര്‍ മരുഭൂമിയില്‍ ജനസഞ്ചാരമില്ലാത്ത വഴിയില്‍ ഉഴന്നുനടന്നു; പാര്‍പ്പാന്‍ ഒരു പട്ടണവും അവര്‍ കണ്ടെത്തിയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:5
അവര്‍ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണന്‍ അവരുടെ ഉള്ളില്‍ തളര്‍ന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:6
അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:7
അവര്‍ പാര്‍പ്പാന്‍ തക്ക പട്ടണത്തില്‍ ചെല്ലേണ്ടതിന്നു അവന്‍ അവരെ ചൊവ്വെയുള്ള വഴിയില്‍ നടത്തി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:8
അവര്‍ യഹോവയെ അവന്‍റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:9
അവന്‍ ആര്‍ത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:10
ദൈവത്തിന്‍റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്‍റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു ഇരുളിലും അന്ധതമസ്സിലും ഇരുന്നു(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:11
അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവര്‍ -(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:12
അവരുടെ ഹൃദയത്തെ അവന്‍ കഷ്ടതകൊണ്ടു താഴ്ത്തി; അവര്‍ ഇടറിവീണു; സഹായിപ്പാന്‍ ആരുമുണ്ടായിരുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:13
അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരുടെ ഞെരുക്കങ്ങളില്‍നിന്നു അവരെ രക്ഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:14
അവന്‍ അവരെ ഇരുട്ടില്‍നിന്നും അന്ധതമസ്സില്‍നിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:15
അവര്‍ യഹോവയെ, അവന്‍റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:16
അവന്‍ താമ്രകതകുകളെ തകര്‍ത്തു, ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:17
ഭോഷന്മാര്‍ തങ്ങളുടെ ലംഘനങ്ങള്‍ ഹേതുവായും തങ്ങളുടെ അകൃത്യങ്ങള്‍നിമിത്തവും കഷ്ടപ്പെട്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:18
അവര്‍ക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവര്‍ മരണവാതിലുകളോടു സമീപിച്ചിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:19
അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍നിന്നു രക്ഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:20
അവന്‍ തന്‍റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളില്‍നിന്നു അവരെ വിടുവിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:21
അവര്‍ യഹോവയെ അവന്‍റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:22
അവര്‍ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്‍റെ പ്രവൃത്തികളെ വര്‍ണ്ണിക്കയും ചെയ്യട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:23
കപ്പല്‍ കയറി സമുദ്രത്തില്‍ ഓടിയവര്‍ , പെരുവെള്ളങ്ങളില്‍ വ്യാപാരം ചെയ്തവര്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:24
അവര്‍ യഹോവയുടെ പ്രവൃത്തികളെയും ആഴിയില്‍ അവന്‍റെ അത്ഭുതങ്ങളെയും കണ്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:25
അവന്‍ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:26
അവര്‍ ആകാശത്തിലേക്കു ഉയര്‍ന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണന്‍ കഷ്ടത്താല്‍ ഉരുകിപ്പോയി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:27
അവര്‍ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:28
അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:29
അവന്‍ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ അടങ്ങി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:30
ശാന്തത വന്നതുകൊണ്ടു അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്തു അവന്‍ അവരെ എത്തിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:31
അവര്‍ യഹോവയെ അവന്‍റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:32
അവര്‍ ജനത്തിന്‍റെ സഭയില്‍ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തില്‍ അവനെ സ്തുതിക്കയും ചെയ്യട്ടേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:33
നിവാസികളുടെ ദുഷ്ടതനിമിത്തം അവന്‍ നദികളെ മരുഭൂമിയും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:34
നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവര്‍ന്നിലവും ആക്കി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:35
അവന്‍ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:36
വിശന്നവരെ അവന്‍ അവിടെ പാര്‍പ്പിച്ചു; അവര്‍ പാര്‍പ്പാന്‍ പട്ടണം ഉണ്ടാക്കുകയും നിലം വിതെക്കയും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:37
മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും നമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:38
അവന്‍ അനുഗ്രഹിച്ചിട്ടു അവര്‍ അത്യന്തം പെരുകി; അവരുടെ കന്നുകാലികള്‍ കുറഞ്ഞുപോകുവാന്‍ അവന്‍ ഇടവരുത്തിയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:39
പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവര്‍ പിന്നെയും കുറഞ്ഞു താണുപോയി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:40
അവന്‍ പ്രഭുക്കന്മാരുടെമേല്‍ നിന്ദപകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:41
അവന്‍ ദരിദ്രനെ പീഡയില്‍നിന്നു ഉയര്‍ത്തി അവന്‍റെ കുലങ്ങളെ ആട്ടിന്‍ കൂട്ടംപോലെ ആക്കി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:42
നേരുള്ളവര്‍ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവര്‍ ഒക്കെയും വായ്പൊത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 107:43
ജ്ഞാനമുള്ളവര്‍ ഇവയെ ശ്രദ്ധിക്കും; അവര്‍ യഹോവയുടെ കൃപകളെ ചിന്തിക്കും.(Add Ref)|(Add Notes)