സങ്കീർത്തനങ്ങൾ 78:1
[അസാഫിന്‍റെ ധ്യാനം.]എന്‍റെ ജനമേ, എന്‍റെ ഉപദേശം ശ്രദ്ധിപ്പിന്‍ ; എന്‍റെ വായ്മൊഴികള്‍ക്കു നിങ്ങളുടെ ചെവി ചായിപ്പിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:2
ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാന്‍ പറയും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:3
നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:4
നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവന്‍ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:5
അവന്‍ യാക്കോബില്‍ ഒരു സാക്‍ഷ്യം സ്ഥാപിച്ചു; യിസ്രായേലില്‍ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാന്‍ കല്പിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:6
വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കള്‍ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:7
അവര്‍ തങ്ങളുടെ ആശ്രയം ദൈവത്തില്‍ വെക്കുകയും ദൈവത്തിന്‍റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്‍റെ കല്പനകളെ പ്രമാണിച്ചുനടക്കയും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:8
തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:9
ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യര്‍ യുദ്ധദിവസത്തില്‍ പിന്തിരിഞ്ഞുപോയി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:10
അവര്‍ ദൈവത്തിന്‍റെ നിയമം പ്രമാണിച്ചില്ല. അവന്‍റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:11
അവര്‍ അവന്‍റെ പ്രവൃത്തികളെയും അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:12
അവന്‍ മിസ്രയീംദേശത്തു, സോവാന്‍ വയലില്‍വെച്ചു അവരുടെ പിതാക്കന്മാര്‍ കാണ്‍കെ, അത്ഭുതം പ്രവര്‍ത്തിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:13
അവന്‍ സമുദ്രത്തെ വിഭാഗിച്ചു, അതില്‍കൂടി അവരെ കടത്തി; അവന്‍ വെള്ളത്തെ ചിറപോലെ നിലക്കുമാറാക്കി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:14
പകല്‍സമയത്തു അവന്‍ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:15
അവന്‍ മരുഭൂമിയില്‍ പാറകളെ പിളര്‍ന്നു ആഴികളാല്‍ എന്നപോലെ അവര്‍ക്കും ധാരാളം കുടിപ്പാന്‍ കൊടുത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:16
പാറയില്‍നിന്നു അവന്‍ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:17
എങ്കിലും അവര്‍ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയില്‍വെച്ചു മത്സരിച്ചുകൊണ്ടിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:18
തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു അവര്‍ ഹൃദയത്തില്‍ ദൈവത്തെ പരീക്ഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:19
അവര്‍ ദൈവത്തിന്നു വിരോധമായി സംസാരിച്ചു: മരുഭൂമിയില്‍ മേശ ഒരുക്കുവാന്‍ ദൈവത്തിന്നു കഴിയുമോ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:20
അവന്‍ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാല്‍ അപ്പംകൂടെ തരുവാന്‍ അവന്നു കഴിയുമോ? തന്‍റെ ജനത്തിന്നു അവന്‍ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:21
ആകയാല്‍ യഹോവ[46] അതു കേട്ടു കോപിച്ചു; യാക്കോബിന്‍റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്‍റെ നേരെ കോപവും പൊങ്ങി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:22
അവര്‍ ദൈവത്തില്‍ വിശ്വസിക്കയും അവന്‍റെ രക്ഷയില്‍ ആശ്രയിക്കയും ചെയ്യായ്കയാല്‍ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:23
അവന്‍ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്‍റെ വാതിലുകളെ തുറന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:24
അവര്‍ക്കും തിന്മാന്‍ മന്ന വര്‍ഷിപ്പിച്ചു; സ്വര്‍ഗ്ഗീയധാന്യം അവര്‍ക്കും കൊടുത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:25
മനുഷ്യര്‍ ശക്തിമാന്മാരുടെ അപ്പം തിന്നു; അവന്‍ അവര്‍ക്കും തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:26
അവന്‍ ആകാശത്തില്‍ കിഴക്കന്‍ കാറ്റു അടിപ്പിച്ചു; തന്‍റെ ശക്തിയാല്‍ കിഴക്കന്‍ കാറ്റു വരുത്തി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:27
അവന്‍ അവര്‍ക്കും പൊടിപോലെ മാംസത്തെയും കടല്‍പുറത്തെ മണല്‍പോലെ പക്ഷികളെയും വര്‍ഷിപ്പിച്ചു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:28
അവരുടെ പാളയത്തിന്‍റെ നടുവിലും പാര്‍പ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:29
അങ്ങനെ അവര്‍ തിന്നു തൃപ്തരായ്തീര്‍ന്നു; അവര്‍ ആഗ്രഹിച്ചതു അവന്‍ അവര്‍ക്കും കൊടുത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:30
അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായില്‍ ഇരിക്കുമ്പോള്‍ തന്നേ,(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:31
ദൈവത്തിന്‍റെ കോപം അവരുടെമേല്‍ വന്നു; അവരുടെ അതിപുഷ്ടന്മാരില്‍ ചിലരെ കൊന്നു യിസ്രായേലിലെ യൌവനക്കാരെ സംഹരിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:32
ഇതെല്ലാമായിട്ടും അവര്‍ പിന്നെയും പാപം ചെയ്തു; അവന്‍റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:33
അതുകൊണ്ടു അവന്‍ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:34
അവന്‍ അവരെ കൊല്ലുമ്പോള്‍ അവര്‍ അവനെ അന്വേഷിക്കും; അവര്‍ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:35
ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ എന്നും അവര്‍ ഓര്‍ക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:36
എങ്കിലും അവര്‍ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷകു പറയും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:37
അവരുടെ ഹൃദയം അവങ്കല്‍ സ്ഥിരമായിരുന്നില്ല, അവന്‍റെ നിയമത്തോടു അവര്‍ വിശ്വസ്തത കാണിച്ചതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:38
എങ്കിലും അവന്‍ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്‍റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്‍റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:39
അവര്‍ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവന്‍ ഓര്‍ത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:40
മരുഭൂമിയില്‍ അവര്‍ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:41
അവര്‍ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്‍റെ പരിശുദ്ധനെ മുഷിപ്പിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:42
മിസ്രയീമില്‍ അടയാളങ്ങളെയും സോവാന്‍ വയലില്‍ അത്ഭുതങ്ങളെയും ചെയ്ത അവന്‍റെ കയ്യും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:43
അവന്‍ ശത്രുവിന്‍ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവര്‍ ഓര്‍ത്തില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:44
അവന്‍ അവരുടെ നദികളെയും തോടുകളെയും അവര്‍ക്കും കുടിപ്പാന്‍ വഹിയാതവണ്ണം രക്തമാക്കി തീര്‍ത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:45
അവന്‍ അവരുടെ ഇടയില്‍ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവര്‍ക്കും നാശം ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:46
അവരുടെ വിള അവന്‍ തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:47
അവന്‍ അവരുടെ മുന്തിരിവള്ളികളെ കല്‍മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:48
അവന്‍ അവരുടെ കന്നുകാലികളെ കല്‍മഴെക്കും അവരുടെ ആട്ടിന്‍ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:49
അവന്‍ അവരുടെ ഇടയില്‍ തന്‍റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനര്‍ത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:50
അവന്‍ തന്‍റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തില്‍നിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:51
അവന്‍ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്‍റെ പ്രഥമഫലത്തെയും സംഹരിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:52
എന്നാല്‍ തന്‍റെ ജനത്തെ അവന്‍ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയില്‍ ആട്ടിന്‍ കൂട്ടത്തെപ്പോലെ അവരെ നടത്തി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:53
അവന്‍ അവരെ നിര്‍ഭയമായി നടത്തുകയാല്‍ അവര്‍ക്കും പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:54
അവന്‍ അവരെ തന്‍റെ വിശുദ്ധദേശത്തിലേക്കും തന്‍റെ വലങ്കൈ സമ്പാദിച്ച ഈ പര്‍വ്വതത്തിലേക്കും കൊണ്ടുവന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:55
അവരുടെ മുമ്പില്‍നിന്നു അവന്‍ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവര്‍ക്കും അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്‍റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളില്‍ പാര്‍പ്പിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:56
എങ്കിലും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്‍റെ സാക്‍ഷ്യങ്ങളെ പ്രമാണിച്ചതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:57
അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവര്‍ മാറിക്കളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:58
അവര്‍ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷണതജനിപ്പിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:59
ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:60
ആകയാല്‍ അവന്‍ ശീലോവിലെ തിരുനിവാസവും താന്‍ മനുഷ്യരുടെ ഇടയില്‍ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:61
തന്‍റെ ബലത്തെ പ്രവാസത്തിലും തന്‍റെ മഹത്വത്തെ ശത്രുവിന്‍റെ കയ്യിലും ഏല്പിച്ചുകൊടുത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:62
അവന്‍ തന്‍റെ അവകാശത്തോടു കോപിച്ചു; തന്‍റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:63
അവരുടെ യൌവനക്കാര്‍ തീക്കു ഇരയായിതീര്‍ന്നു; അവരുടെ കന്യകമാര്‍ക്കും വിവാഹഗീതം ഉണ്ടായതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:64
അവരുടെ പുരോഹിതന്മാര്‍ വാള്‍കൊണ്ടു വീണു; അവരുടെ വിധവമാര്‍ വിലാപം കഴിച്ചതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:65
അപ്പോള്‍ കര്‍ത്താവു ഉറക്കുണര്‍ന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണര്‍ന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:66
അവന്‍ തന്‍റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവര്‍ക്കും നിത്യനിന്ദവരുത്തുകയും ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:67
എന്നാല്‍ അവന്‍ യോസേഫിന്‍റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:68
അവന്‍ യെഹൂദാഗോത്രത്തെയും താന്‍ പ്രിയപ്പെട്ട സീയോന്‍ പര്‍വ്വതത്തെയും തിരഞ്ഞെടുത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:69
താന്‍ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വര്ഗ്ഗോന്നതികളെപ്പോലെയും അവന്‍ തന്‍റെ വിശുദ്ധമന്ദിരത്തെ പണിതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:70
അവന്‍ തന്‍റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിന്‍ തൊഴുത്തുകളില്‍നിന്നു അവനെ വരുത്തി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:71
തന്‍റെ ജനമായ യാക്കോബിനെയും തന്‍റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവന്‍ അവനെ തള്ളയാടുകളെ നോക്കുന്ന വേലയില്‍നിന്നു കൊണ്ടുവന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 78:72
അങ്ങനെ അവന്‍ പരമാര്‍ത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.(Add Ref)|(Add Notes)