📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 56

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 56 >>

സങ്കീർത്തനങ്ങൾ 56:1
[സംഗീതപ്രമാണിക്കു:ദൂരസ്ഥന്മാരുടെ ഇടയില്‍ മിണ്ടാത്ത പ്രാവു എന്ന രഗത്തില്‍ ;ദാവീദിന്‍റെ ഒരു സ്വര്‍ണ്ണ ഗീതം;ഫെലിസ്ത്യര്‍ അവനെ ഗത്തില്‍ വെച്ചു പിടിച്ചപ്പോള്‍ ചമെച്ചതു.] .ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യര്‍ എന്നെ വിഴുങ്ങുവാന്‍ പോകുന്നു; അവര്‍ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 56:2
എന്‍റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നു; ഗര്‍വ്വത്തോടെ എന്നോടു പൊരുതുന്നവര്‍ അനേകരല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 56:3
ഞാന്‍ ഭയപ്പെടുന്ന നാളില്‍ നിന്നില്‍ ആശ്രയിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 56:4
ഞാന്‍ ദൈവത്തില്‍ അവന്‍റെ വചനത്തെ പുകഴും; ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്‍വാന്‍ കഴിയും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 56:5
ഇടവിടാതെ അവര്‍ എന്‍റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്‍റെ നേരെ തിന്മെക്കായിട്ടാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 56:6
അവര്‍ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്‍റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവര്‍ എന്‍റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 56:7
നീതികേടിനാല്‍ അവര്‍ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്‍റെ കോപത്തില്‍ ജാതികളെ തള്ളിയിടേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 56:8
നീ എന്‍റെ ഉഴല്‍ചകളെ എണ്ണുന്നു; എന്‍റെ കണ്ണുനീര്‍ നിന്‍റെ തുരുത്തിയില്‍ ആക്കിവെക്കേണമേ; അതു നിന്‍റെ പുസ്തകത്തില്‍ ഇല്ലയോ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 56:9
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ തന്നേ എന്‍റെ ശത്രുക്കള്‍ പിന്‍ തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 56:10
ഞാന്‍ ദൈവത്തില്‍ അവന്‍റെ വചനത്തെ പുകഴും; ഞാന്‍ യഹോവയില്‍ അവന്‍റെ വചനത്തെ പുകഴും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 56:11
ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‍വാന്‍ കഴിയും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 56:12
ദൈവമേ, നിനക്കുള്ള നേര്‍ച്ചകള്‍ക്കു ഞാന്‍ കടമ്പെട്ടിരിക്കുന്നു; ഞാന്‍ നിനക്കു സ്തോത്രയാഗങ്ങളെ അര്‍പ്പിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 56:13
ഞാന്‍ ദൈവത്തിന്‍റെ മുമ്പാകെ ജീവന്‍റെ പ്രകാശത്തില്‍ നടക്കേണ്ടതിന്നു നീ എന്‍റെ പ്രാണനെ മരണത്തില്‍നിന്നും എന്‍റെ കാലുകളെ ഇടര്‍ച്ചയില്‍നിന്നും വിടുവിച്ചുവല്ലോ. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്‍റെ ഒരു സ്വര്‍ണ്ണഗീതം; അവന്‍ ശൌലിന്‍റെ മുമ്പില്‍നിന്നു ഗുഹയിലേക്കു ഓടിപ്പോയ കാലത്തു ചമെച്ചതു.)(Add Ref)|(Add Notes)