📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 144

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 144 >>

സങ്കീർത്തനങ്ങൾ 144:1
[ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] എന്‍റെ പാറയാകുന്ന യഹോവ[46] വാഴ്ത്തപ്പെട്ടവന്‍ ; അവന്‍ യുദ്ധത്തിന്നു എന്‍റെ കൈകളെയും പോരിന്നു എന്‍റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 144:2
എന്‍റെ ദയയും എന്‍റെ കോട്ടയും എന്‍റെ ഗോപുരവും എന്‍റെ രക്ഷകനും എന്‍റെ പരിചയും ഞാന്‍ ശരണമാക്കിയവനും എന്‍റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവന്‍ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 144:3
യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാന്‍ അവന്‍ എന്തു? മര്‍ത്യപുത്രനെ നീ വിചാരിപ്പാന്‍ അവന്‍ എന്തുമാത്രം?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 144:4
മനുഷ്യന്‍ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്‍റെ ആയുഷ്കാലം കടന്നുപോകുന്ന നിഴല്‍പോലെയാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 144:5
യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പര്‍വ്വതങ്ങള്‍ പുകയുവാന്‍ തക്കവണ്ണം അവയെ തൊടേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 144:6
മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്‍റെ അസ്ത്രങ്ങള്‍ എയ്തു അവരെ തോല്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 144:7
ഉയരത്തില്‍നിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തില്‍നിന്നും അന്യജാതിക്കാരുടെ കയ്യില്‍നിന്നും എന്നെ രക്ഷിക്കേണമേ!(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 144:8
അവരുടെ വായ് ഭോഷ്ക്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 144:9
ദൈവമേ, ഞാന്‍ നിനക്കു പുതിയോരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാന്‍ നിനക്കു കീര്‍ത്തനം ചെയ്യും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 144:10
നീ രാജാക്കന്മാര്‍ക്കും ജയം നലകുകയും നിന്‍റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കല്‍നിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 144:11
അന്യജാതിക്കാരുടെ കയ്യില്‍നിന്നു എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷകു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 144:12
ഞങ്ങളുടെ പുത്രന്മാര്‍ ബാല്യത്തില്‍ തഴെച്ചു വളരുന്ന തൈകള്‍പോലെയും ഞങ്ങളുടെ പുത്രിമാര്‍ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകള്‍പോലെയും ഇരിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 144:13
ഞങ്ങളുടെ കളപ്പുരകള്‍ വിവിധധാന്യം നലകുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകള്‍ ഞങ്ങളുടെ പുല്പുറങ്ങളില്‍ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 144:14
ഞങ്ങളുടെ കാളകള്‍ ചുമടു ചുമക്കട്ടെ; മതില്‍ തകര്‍ക്കുംന്നതും പടെക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളില്‍ നിലവിളിയും ഇല്ലാതിരിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 144:15
ഈ സ്ഥിതിയില്‍ ഇരിക്കുന്ന ജനം ഭാഗ്യമുള്ളതു; യഹോവ[46] ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.(Add Ref)|(Add Notes)