📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 122

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 122 >>

സങ്കീർത്തനങ്ങൾ 122:1
[ദാവീദിന്‍റെ ഒരു ആരോഹണഗീതം.] യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:2
യെരൂശലേമേ, ഞങ്ങളുടെ കാലുകള്‍ നിന്‍റെ വാതിലുകള്‍ക്കകത്തു നില്ക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:3
തമ്മില്‍ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:4
അവിടേക്കു ഗോത്രങ്ങള്‍ , യഹോവയുടെ ഗോത്രങ്ങള്‍ തന്നേ, യിസ്രായേലിന്നു സാക്‍ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‍വാന്‍ കയറിച്ചെല്ലുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:5
അവിടെ ന്യായാസനങ്ങള്‍, ദാവീദ്ഗൃഹത്തിന്‍റെ ന്യായാസനങ്ങള്‍ തന്നേ ഇരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:6
യെരൂശലേമിന്‍റെ സമാധാനത്തിന്നായി പ്രാര്‍ത്ഥിപ്പിന്‍ ; നിന്നെ സ്നേഹിക്കുന്നവര്‍ സ്വൈരമായിരിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:7
നിന്‍റെ കൊത്തളങ്ങളില്‍ സമാധാനവും നിന്‍റെ അരമനകളില്‍ സ്വൈരവും ഉണ്ടാകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:8
എന്‍റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നില്‍ സമാധാനം ഉണ്ടാകട്ടെ എന്നു ഞാന്‍ പറയും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:9
നമ്മുടെ ദൈവമായ യഹോവയുടെ ആലയം നിമിത്തം ഞാന്‍ നിന്‍റെ നന്മ അന്വേഷിക്കും.(Add Ref)|(Add Notes)