📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 39

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 39 >>

സങ്കീർത്തനങ്ങൾ 39:1
[യെദൂഥൂന്‍ എന്ന സംഗീതപ്രമാണിക്കു: ദാവീദിന്‍റെ ഒരു സങ്കിര്‍ത്തനം] നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ എന്‍റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടന്‍ എന്‍റെ മുമ്പില്‍ ഇരിക്കുമ്പോള്‍ എന്‍റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 39:2
ഞാന്‍ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൌനമായിരുന്നു; എന്‍റെ സങ്കടം പൊങ്ങിവന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 39:3
എന്‍റെ ഉള്ളില്‍ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്‍റെ ധ്യാനത്തിങ്കല്‍ തീ കത്തി; അപ്പോള്‍ ഞാന്‍ നാവെടുത്തു സംസാരിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 39:4
യഹോവേ, എന്‍റെ അവസാനത്തെയും എന്‍റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാന്‍ എത്ര ക്ഷണികന്‍ എന്നു ഞാന്‍ അറിയുമാറാകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 39:5
ഇതാ, നീ എന്‍റെ നാളുകളെ നാലുവിരല്‍ നീളമാക്കിയിരിക്കുന്നു; എന്‍റെ ആയുസ്സു നിന്‍റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 39:6
മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവര്‍ വ്യര്‍ത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവന്‍ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 39:7
എന്നാല്‍ കര്‍ത്താവേ, ഞാന്‍ ഏതിന്നായി കാത്തിരിക്കുന്നു? എന്‍റെ പ്രത്യാശ നിങ്കല്‍ വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 39:8
എന്‍റെ സകലലംഘനങ്ങളില്‍നിന്നും എന്നെ വിടുവിക്കേണമേ; എന്നെ ഭോഷന്‍റെ നിന്ദയാക്കി വെക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 39:9
ഞാന്‍ വായ് തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 39:10
നിന്‍റെ ബാധ എങ്കല്‍നിന്നു നീക്കേണമേ; നിന്‍റെ കയ്യുടെ അടിയാല്‍ ഞാന്‍ ക്ഷയിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 39:11
അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാല്‍ ശിക്ഷിക്കുമ്പോള്‍ നീ അവന്‍റെ സൌന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 39:12
യഹോവേ, എന്‍റെ പ്രാര്‍ത്ഥന കേട്ടു എന്‍റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്‍റെ കണ്ണുനീര്‍ കണ്ടു മിണ്ടാതിരിക്കരുതേ; ഞാന്‍ എന്‍റെ സകലപിതാക്കന്മാരെയും പോലെ നിന്‍റെ സന്നിധിയില്‍ അന്യനും പരദേശിയും ആകുന്നുവല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 39:13
ഞാന്‍ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിന്നു മുമ്പെ ഉന്മേഷം പ്രാപിക്കേണ്ടതിന്നു നിന്‍റെ നോട്ടം എങ്കല്‍നിന്നു മാറ്റേണമേ.(Add Ref)|(Add Notes)