📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 116

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 116 >>

സങ്കീർത്തനങ്ങൾ 116:1
യഹോവ[46] എന്‍റെ പ്രാര്‍ത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാന്‍ അവനെ സ്നേഹിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:2
അവന്‍ തന്‍റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാന്‍ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:3
മരണപാശങ്ങള്‍ എന്നെ ചുറ്റി, പാതാള വേദനകള്‍ എന്നെ പിടിച്ചു; ഞാന്‍ കഷ്ടവും സങ്കടവും അനുഭവിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:4
അയ്യോ, യഹോവേ, എന്‍റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാന്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:5
യഹോവ[46] കൃപയും നീതിയും ഉള്ളവന്‍ ; നമ്മുടെ ദൈവം കരുണയുള്ളവന്‍ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:6
യഹോവ[46] അല്പബുദ്ധികളെ പാലിക്കുന്നു; ഞാന്‍ എളിമപ്പെട്ടു, അവന്‍ എന്നെ രക്ഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:7
എന്‍ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ[46] നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:8
നീ എന്‍റെ പ്രാണനെ മരണത്തില്‍നിന്നും എന്‍റെ കണ്ണിനെ കണ്ണുനീരില്‍നിന്നും എന്‍റെ കാലിനെ വീഴ്ചയില്‍നിന്നും രക്ഷിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:9
ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:10
ഞാന്‍ വലിയ കഷ്ടതയില്‍ ആയി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:11
സകലമനുഷ്യരും ഭോഷക്കു പറയുന്നു എന്നു ഞാന്‍ എന്‍റെ പരിഭ്രമത്തില്‍ പറഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:12
യഹോവ[46] എനിക്കു ചെയ്ത സകലഉപകാരങ്ങള്‍ക്കും ഞാന്‍ അവന്നു എന്തു പകരം കൊടുക്കും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:13
ഞാന്‍ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:14
യഹോവെക്കു ഞാന്‍ എന്‍റെ നേര്‍ച്ചകളെ അവന്‍റെ സകലജനവും കാണ്‍കെ കഴിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:15
തന്‍റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:16
യഹോവേ, ഞാന്‍ നിന്‍റെ ദാസന്‍ ആകുന്നു; നിന്‍റെ ദാസനും നിന്‍റെ ദാസിയുടെ മകനും തന്നേ; നീ എന്‍റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:17
ഞാന്‍ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:18
യഹോവയുടെ ആലയത്തിന്‍റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്‍റെ നടുവിലും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 116:19
ഞാന്‍ യഹോവെക്കു എന്‍റെ നേര്‍ച്ചകളെ അവന്‍റെ സകലജനവും കാണ്‍കെ കഴിക്കും. യഹോവയെ സ്തുതിപ്പിന്‍ .(Add Ref)|(Add Notes)